ഇന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം; അറിയേണ്ടതെല്ലാം

ലോകത്തിലെ ഒട്ടുമിക്ക ജീവജാലങ്ങൾക്കും ഭവനം പ്രദാനം ചെയ്യുന്നതിലുപരി അവയുടെ അഭിവൃദ്ധിക്ക് ആവശ്യമായ ഭക്ഷണം, വെള്ളം മറ്റ് വിഭവങ്ങൾ എന്നിവയുടെ ഉറവിടമായ് വർത്തിക്കുന്നത് ജൈവവൈവിധ്യമാണ്. എല്ലാ വർഷവും മെയ് 22ന് ജൈവ വൈവിധ്യത്തിന്റെ മൂല്യത്തെ അനുസ്മരിച്ച് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും ഈ ഗ്രഹത്തിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം.

"എല്ലാ ജീവലജാലങ്ങൾക്കും പങ്കുവെക്കുവാനൊരു ഭാവി കെട്ടിപ്പടുക്കുക" എന്നതാണ് 2022ലെ ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം. വരാനിരിക്കുന്ന യു.എൻ ജൈവവൈവിധ്യ സമ്മേളനത്തിൽ (COP15) 2020ന് ശേഷമുള്ള ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിനെ പിന്തുണയ്ക്കുന്നതിനാണ് ഈ തീം തിരഞ്ഞെടുത്തത്.

2000 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി പ്രഖ്യാപിച്ചത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഐക്യരാഷ്ട്രസഭ നടത്തിയ സമ്മേളനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രസക്തി നൽകി. തുടർന്ന് 2000 ഡിസംബർ 29ന് ആദ്യമായി ജൈവവൈവിധ്യ ദിനം ആചരിക്കുകയും ഔദ്യോഗിക ജൈവവൈവിധ്യ ദിനമായി മെയ് 22 തെരഞ്ഞെടുക്കുകയും ചെയ്തു.

ഇന്ന് വികസനത്തിന്റെയോ പുരോഗതിയുടെയോ മറവിൽ മനുഷ്യനിർമിത പ്രവർത്തനങ്ങൾ ജൈവ വൈവിധ്യത്തെ നശിപ്പിക്കുകയാണ്. അഞ്ച് വർഷങ്ങൾക്കപ്പുറം ലോകത്തിലെ 25 ശതമാനം സസ്യങ്ങളും ഇല്ലാതാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യരുടെ ആവശ്യങ്ങൾക്ക് പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിനോടൊപ്പം ഭൂമിയിലെ സകല ചരാചരങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഈ ദിവസം ഓർമപ്പെടുത്തുന്നു.

Tags:    
News Summary - International Day For Biological Diversity 2022: All You Need To Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.