ബംഗളൂരു: ഐ.എസ്.ആർ.ഒ തദ്ദേശീയമായി വികസിപ്പിച്ച രോഹിണി റോക്കറ്റ് ചരിത്രം കുറിച്ചു. കഴിഞ്ഞദിവസം രോഹിണി ആർ.എച്ച് 200 സൗണ്ടിങ് റോക്കറ്റ് തിരുവനന്തപുരം തുമ്പയിലെ ഇക്വിറ്റോറിയൽ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിജയകരമായി കുതിച്ചുയർന്നു. രോഹിണി റോക്കറ്റിന്റെ തുടർച്ചയായ ഇരുന്നൂറാം വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് എന്നിവർ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെത്തി.
നിലവിൽ ഐ.എസ്.ആർ.ഒക്ക് കീഴിലുള്ള മൂന്ന് സൗണ്ടിങ് റോക്കറ്റുകളിലൊന്നാണ് ആർ.എച്ച് 200. ആർ.എച്ച് 300 എം.കെ രണ്ട്, ആർ.എച്ച് 560 എം.കെ രണ്ട് എന്നിവയാണ് മറ്റുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.