ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി യുവ ശാസ്ത്ര പരിപാടി നടത്തുന്നു. ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് അറിവുപകരാനാണിത്. മേയ് 15 മുതൽ 26 വരെ രാജ്യത്തെ ഏഴു കേന്ദ്രങ്ങളിലാണ് പരിപാടി. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ മൂന്നുവരെ രജിസ്റ്റർ ചെയ്യാം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വി.എസ്.എസ്.സി.), ഡറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.), ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്റർ (എസ്.ഡി.എസ്.സി), ബംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ (യു.ആർ.എസ്.സി), അഹ്മദാബാദ് സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്റർ (എസ്.എ.സി), ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി), ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്റർ (എൻ.ഇ-എസ്.എ.സി.) എന്നിവിടങ്ങളിലാണ് പരിപാടി. കോഴ്സ് ചെലവ് ഐ.എസ്.ആർ.ഒ വഹിക്കും. വിശദവിവരങ്ങൾ jigyasa.iirs.gov.in/yuvika ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.