ചന്ദ്രൻ, ചൊവ്വ പര്യവേക്ഷണം; നാസ വളണ്ടിയർമാരെ തേടുന്നു

വാഷിങ്ടൺ: 2024-ൽ ചന്ദ്രന്‍റെയും ചൊവ്വയുടെയും പര്യവേക്ഷണത്തിനായി നാസ വളണ്ടിയർമാരെ തേടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ ഈ സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കും.

ഇതിനായി എൻജിനീയറിങ്, സയൻസ്, മെഡിസിൻ, ബഹിരാകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രത്യേക വൈദഗ്ധ്യവും അറിവും ആവശ്യമാണ്. സെപ്റ്റംബർ 21വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 12ന് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കും.

യോഗ്യത

  • അമേരിക്കൻ പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ ആയിരിക്കണം
  • പ്രയപരിധി 30നും 55നും ഇടയിൽ
  • സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം
  • ലീഡർഷിപ്, ടീം വർക്ക് പരിചയം വേണം
  • മികച്ച ശാരീരിക, മാനസികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം

തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയവർമാരെ കർശന പരിശീലനത്തിനും ഇവാല്യൂഷനും വിധേയരാക്കും. വിജയിച്ചാൽ അവരെ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കും. 

Tags:    
News Summary - NASA seeks volunteers for several exploration missions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.