ഭൂമിയുടെ നേർക്കൊരു ഛിന്നഗ്രഹം; 2046ൽ അരികിലെത്തും, കൂട്ടിയിടി സാധ്യത 560ൽ ഒന്ന് മാത്രമെന്ന് നാസ

ഭൂമിയുടെ നേർക്ക് സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് ശാസ്ത്രജ്ഞർ. '2023 ഡി.ഡബ്ല്യു' എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിന് ഒളിമ്പിക് സ്വിമ്മിങ് പൂളിന്‍റെ വലിപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത് (50 മീറ്റർ വ്യാസം). ഒരു തവണ സൂര്യനെ വലംവെക്കാൻ ഇത് 271 ദിവസമാണെടുക്കുന്നത്. നിലവിൽ ഭൂമിയിൽ നിന്ന് 2,24,39,680 കി.മീ അകലെയാണ് ഛിന്നഗ്രഹത്തിന്‍റെ സ്ഥാനം. 


എന്നാൽ, ഭൂമിക്ക് ഈ ഛിന്നഗ്രഹം ഭീഷണിയാകില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. '2023 ഡി.ഡബ്ല്യു' ഭൂമിയിൽ പതിക്കാനുള്ള സാധ്യത 560ൽ ഒന്നുമാത്രമാണ് (0.18 ശതമാനം). 99.82 ശതമാനം സാധ്യതയും ഭൂമിക്ക് അപകടമുണ്ടാക്കാതെ കടന്നുപോകാനാണ്. 2046 ഫെബ്രുവരി 14ന് ഇത് ഭൂമിക്കരികിലെത്തുമെന്നാണ് നാസയുടെ പ്രവചനം. അപ്പോൾ, 14.37 ലക്ഷം കിലോമീറ്ററായിരിക്കും ഭൂമിയുമായുള്ള അകലം. ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥം കൃത്യമായി പ്രവചിക്കാൻ ആഴ്ചകളോളം നിരീക്ഷണം ആവശ്യമാണെന്ന് നാസ പറയുന്നു. 

Tags:    
News Summary - Newly found asteroid has a 'very small chance' of hitting Earth, NASA says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.