സോൾ: വെള്ളത്തിനടിയിലൂടെ പോകുന്ന, ആണവായുധശേഷിയുള്ള ഡ്രോൺ പരീക്ഷണം രണ്ടാമതും നടത്തി യു.എസിനും ദക്ഷിണ കൊറിയക്കും മുന്നറിയിപ്പ് നൽകി ഉത്തരകൊറിയ.
ഇതുപയോഗിച്ച് റേഡിയോ ആക്ടിവ് സുനാമി സൃഷ്ടിച്ച് നാവികസേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു. സുനാമി എന്നർഥമുള്ള കൊറിയൻ പദം ‘ഹെയിൽ’ എന്നുപേരിട്ട ഡ്രോൺ, തീരത്തുനിന്നോ കപ്പലുകളിൽനിന്നോ വിക്ഷേപിക്കാൻ കഴിയും. ഇതിന്റെ ഒന്നാം എഡിഷൻ കഴിഞ്ഞ മാസം പരീക്ഷിച്ചിരുന്നു. യു.എസും ദക്ഷിണ കൊറിയയും മേഖലയിൽ സംയുക്ത സൈനികാഭ്യാസം നടത്തിയതിന് മറുപടിയായാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം.
സമുദ്രത്തിലൂടെ സഞ്ചരിച്ച് 1000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയുമെന്നാണ് അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.