മസ്കത്ത്: ശാസ്ത്രലോകത്തെ പുത്തനറിവുകൾ പകർന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഒമാൻ സയൻസ് ഫെസ്റ്റിവലിന് സമാപനമായി.
ആറുദിവസങ്ങളിലായ നടന്ന മേളയിൽ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ വിദ്യാർഥികളും ശാസ്ത്രപ്രേമികളും അടക്കം നിരവധിപേരാണ് എത്തിയത്.
സയൻസ്, ഇന്നവേഷൻ, ശാസ്ത്ര ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാർഥികളോടും മറ്റും ക്രിയാത്മകമായി സംവദിക്കാൻ മേളക്ക് കഴിഞ്ഞു.
ശാസ്ത്ര സെമിനാറുകൾ, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, ശാസ്ത്രീയ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു. 25 ശാസ്ത്രസിനിമകളും മേളയിൽ പ്രദർശിപ്പിച്ചു. സ്റ്റെമസോൺ കോർണർ, ഹാക്കത്തണുകൾ, പ്രോഗ്രാമിങ്, റോബോട്ടുകൾ, ഡ്രോണുകൾ, വിവിധ ശാസ്ത്രമത്സര കോർണർ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് സയ്യിദ് അസ്സാൻ ബിൻ ഖായിസ് അൽ സഈദ്, ഒമാനിലെ ഓസ്ട്രിയൻ അംബാസഡർ ക്രിസ്റ്റ്യൻ ബ്രോൺമിയർ, റോയൽ അക്കാദമിയിലെ പ്രഫസർ നദ കബാഡ്സെ തുടങ്ങിയ പ്രമുഖരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഫെസ്റ്റിവൽ നഗരിയിലെത്തിയത്. ശാസ്ത്ര മേഖലയിലെ ആഗോള ട്രെൻഡുകളും മറ്റും മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.