ചെയ്യേണ്ടതെല്ലാം പ്രഗ്യാൻ റോവർ ചെയ്തിട്ടുണ്ട്, ഇനി ഉണർന്നില്ലെങ്കിലും പ്രശ്നമല്ല -എസ്. സോമനാഥ്

അഹമ്മദാബാദ്: ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്‍റെ ഭാഗമായ പ്രഗ്യാൻ റോവർ നിദ്രയിൽ നിന്ന് ഉണർന്നില്ലെങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ചെയ്യേണ്ടതെല്ലാം റോവർ ചെയ്ത് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു.

'ചന്ദ്രനിലെ കടുത്ത കാലാവസ്ഥയിലും അതിശൈത്യത്തിലും പ്രഗ്യാൻ റോവറിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിൽ റോവർ വീണ്ടും ഉണരും. സൂര്യപ്രകാശം പതിക്കാതിരുന്ന ദിനങ്ങളിൽ പൂജ്യത്തിനും 200 ഡിഗ്രീ താഴെയായിരുന്നു ചന്ദ്രനിലെ ഊഷ്മാവ്. എന്നാൽ, ഇനി ഉണർന്നില്ലെങ്കിലും കുഴപ്പമില്ല. റോവർ പ്രതീക്ഷിച്ചതെല്ലാം ചെയ്തുകഴിഞ്ഞു' -എസ്. സോമനാഥ് പറഞ്ഞു.

സെപ്റ്റംബർ രണ്ടിനാണ് പ്രഗ്യാൻ റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. തുടർന്നുള്ള 14 ദിവസങ്ങൾ ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കാത്തവയായിരുന്നു. തുടർന്ന് സെപ്റ്റംബർ 21ഓടെ റോവർ വീണ്ടും ഉണരുമോയെന്ന് ലോകം കാത്തിരുന്നെങ്കിലും അതുണ്ടായില്ല.

സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാർ പാനൽ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാൻ സാധിച്ചാൽ ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താൻ റോവറിന് സാധിക്കുമായിരുന്നു.

Tags:    
News Summary - Pragyan rover has done what it was expected to do: ISRO chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.