ചൊവ്വയിലെ ജലസാന്നിധ്യം: പുതിയ തെളിവുമായി ശാസ്ത്രജ്ഞർ

ലണ്ടൻ: ചൊവ്വ ഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപാളിക്കടിയിൽ ജലസാന്നിധ്യത്തിന്റെ സാധ്യതക്ക് പുതിയ തെളിവുമായി ശാസ്ത്രസംഘം. ഷെഫീൽഡ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് കാംബ്രിജ് വാഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ. റിപ്പോർട്ട് നാച്വർ ആസ്ട്രോണമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഡാർ വിവരങ്ങൾക്കു പകരം ലേസർ ആൾട്ടിമീറ്റർ ഉപയോഗിച്ചുള്ള വിവരങ്ങൾ അവലംബിച്ചുള്ള പഠനങ്ങളാണ് നിർണായക സൂചനകൾ നൽകിയത്.

ജലം ജീവസാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്നും എന്നാൽ, ചൊവ്വയിൽ ജീവനുണ്ടെന്ന് പറയാറായിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ ഫ്രാൻസിസ് ബുച്ചർ പറഞ്ഞു.ചൊവ്വയിലെ മഞ്ഞുപാളികൾ ഏറ്റവും താഴെയറ്റംവരെ പൂർണമായി ഉറഞ്ഞ അവസ്ഥയിൽ തന്നെയാണെന്നായിരുന്നു കണക്കുകൂട്ടൽ. 2018ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ 'മാഴ്സ് എക്സ്പ്രസ്' ഉപഗ്രഹം നൽകിയ ചിത്രങ്ങൾ അത് തെറ്റാകാമെന്ന സാധ്യത നൽകി.ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ.

Tags:    
News Summary - Presence of water on Mars: Scientists with new evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.