ന്യൂയോർക്: ചരിത്രത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയം. സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തവും അപ്പോളോക്കു ശേഷം മനുഷ്യരെ ഭൂമിയില്‍നിന്ന് ഏറ്റവും അകലെ ബഹിരാകാശത്തെത്തിക്കുന്നതും പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ സാധ്യമാക്കിയ സ്പേസ് എക്സിന് അഭിമാനിക്കാം.
ജാരെഡ് ഐസാക്മാന്, സ്കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന് എന്നിവരാണ് ദൗത്യത്തിലുള്ളത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തിൽനിന്ന് പുറത്തിറങ്ങിയത്. കോടീശ്വര വ്യവസായിയായ ഇദ്ദേഹമാണ് ദൗത്യത്തിന്റെ ചെലവ് വഹിക്കുന്നത്. പിറകെ സാറാ ഗില്ലിസ് പുറത്തിറങ്ങി. രണ്ടുപേരും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു.
ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് സെപ്റ്റംബർ 10 ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഭൂമിയിൽനിന്ന് 700 കിലോമീറ്റർ ഉയരത്തിലുള്ള പുതിയ ഭ്രമണപഥം ലക്ഷ്യമാക്കി പൊളാരിസ് പേടകം കുതിച്ചത്. മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് വ്യാഴാഴ്ച ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.