ന്യൂഡൽഹി: ആകാശത്ത് വിസ്മയമായി വീണ്ടും സ്ട്രോബറി സൂപ്പർ മൂൺ. ജൂൺ 14ന് വൈകീട്ട് 5.22ഓടെയാണ് സൂപ്പർ മൂൺ ദൃശ്യമായത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന നിലയിലായിരുന്നു സൂപ്പർ മൂൺ. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പർ മൂൺ ദൃശ്യമാവുക. ചൊവ്വാഴ്ച ഭൂമിയിൽ നിന്നും 222,238 മൈൽ അകലെ ചന്ദ്രനെത്തി.
സൂപ്പർ മണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. നാസയുടെ റിപ്പോർട്ടനുസരിച്ച് 17 ശതമാനം അധിക വലിപ്പമുള്ളതും 30 ശതമാനം തിളക്കമുള്ളതുമായ സൂപ്പർ മൂണാണ് ഇക്കുറി ദൃശ്യമായത്. അപൂർവമായി മാത്രമാണ് സൂപ്പർ മൂണുകൾ ദൃശ്യമാവുന്നത്. വർഷത്തിൽ മൂന്നോ നാലോ തവണയാണ് സാധാരണയായി സൂപ്പർ മൂണുകൾ കാണാറ്.
വടക്ക്-കിഴക്കൻ അമേരിക്കയിലേയും കാനഡയിലേയും പ്രാദേശിക ഗോത്രങ്ങളാണ് സൂപ്പർ മൂണിന് സ്ട്രോബറി സൂപ്പർ മൂൺ എന്ന പേര് നൽകിയിത്. സ്ട്രോബറി കൃഷിക്ക് പ്രശസ്തമായ വടക്ക്-കിഴക്കൻ അമേരിക്കയിലും കാനഡയും വിളപ്പെടുപ്പ് കാലത്താണ് സൂപ്പർ മൂൺ ദൃശ്യമായിരുന്നത്. അതിനാലാണ് അവർ ഈ പേര് തന്നെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.