ദുബൈ: ദുബൈ നഗരത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി വീണ്ടും പറക്കും മനുഷ്യന്റെ പ്രകടനം. ഇംഗ്ലണ്ടിലെ ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും ഡിസൈനറുമായ സാം റോജറാണ് യന്ത്രച്ചിറകുകളുമായി ദുബൈയുടെ ആകാശത്ത് പറന്നുനടന്നത്.
ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബൈയിലെത്തിയത്. സമ്മേളനം നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ ആർ.ടി.എ ചെയർമാൻ മതാർ അൽതായറും നാട്ടുകാരുമൊക്കെ നോക്കിനിൽക്കെ സാം റോജർ പറന്നുപൊങ്ങി.
ഗ്രാവിറ്റി ഇൻഡസ്ട്രീസിൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ടും റോക്കറ്റ് എൻജിനും മൈകോ ടർബൈനുമൊക്കെ ഉപയോഗിച്ചാണ് ഇേദ്ദഹം പറക്കും മനുഷ്യനായി അവതരിക്കുന്നത്.
ആർ.ടി.എ സംഘടിപ്പിക്കുന്ന സമ്മേളനത്തിനെത്തിയവരെയും രംഗം മൊബൈൽ പകർത്താൻ കാത്തുനിന്നവരെയും ആവേശത്തിലാഴ്ത്തി സാം റോജർ പലതവണ ദുബൈ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് പൊങ്ങിയും താണും പറന്നു. ഭാവിയിലെ യാത്രാ സൗകര്യങ്ങളെ കുറിച്ച് നിരന്തരം ഗവേഷണം നടത്തുന്ന ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.