കുനിശ്ശേരി: നാടിന് കൗതുകമായി നിറമണിച്ച് സുന്ദരനായ ഓന്ത്. ഇന്ത്യൻ ക്യാമിലിയൻ ഇനത്തിൽപ്പെട്ട അപൂർവ ഇനം ഓന്ത് കുനിശ്ശേരി കുതിരപ്പാറ വീട്ടുവളപ്പിലാണ് അതിഥിയായെത്തിയത്. മദ്റസ അധ്യാപകൻ ഷക്കീറിന്റെ വീട്ടുവളപ്പിലെ മരകൊമ്പിലാണ് അപൂർവ അതിഥിയെത്തിയത്.
ഒന്നേകാൽ അടിയോളം നീളമുണ്ട്. കടും പച്ച, മഞ്ഞ, വെള്ള, തവിട് കളർ എന്നിവ കലർന്ന ശരീരമാണ്. പതുക്കെയാണ് സഞ്ചാരം. ചെടികൾക്കിടയിൽ കയറിയാൽ ഇളം പച്ചനിറത്തിലാകും കാണുക. മറ്റ് നിറങ്ങളൊന്നും കാണാനായില്ല. ഇടക്ക് പ്രത്യേക ശബ്ദവും പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.