റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാൻ പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച് ശാസ്ത്രജ്ഞർ -വിഡിയോ

മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെ പോലെ വളരാൻ  പ്രാപ്തമാക്കുന്ന പ്രക്രിയ വികസിപ്പിച്ച് മിനസോട്ട സർവകലാശാലയിലെ ശാസ്ത്രജ്ഞർ. 'പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസ്' എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

സങ്കീർണ്ണമായ ഭൂപ്രദേശങ്ങൾ, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങൾ തുടങ്ങിയവയിലേക്ക് എത്തിച്ചേരാൻ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിർമ്മിക്കാൻ പുതിയ കണ്ടെത്തലിലൂടെ ഗവേഷകർക്ക് സാധിക്കും. പരുഷമായ വസ്തുക്കൾക്ക് പകരം മൃദുവും, വളയാൻ സാധിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ചു റോബോട്ടുകളെ നിർമിക്കുന്ന രീതിയാണ് സോഫ്റ്റ് റോബോട്ടിക്‌സ്.

നിലവിൽ പരീക്ഷണത്തിലുള്ള സോഫ്റ്റ് റോബോട്ടുകൾക്ക് വളവുകളിലും തിരിവുകളിലും കടന്ന് പോകാൻ സാധിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. 'ഫോട്ടോപോളിമറൈസേഷൻ' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യങ്ങളെ അനുകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഇത് പ്രകാശം ഉപയോഗിച്ച് ദ്രാവക മോണോമറുകളെ ഖര പദാർത്ഥമാക്കി മാറ്റുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മൃദുവായ ഈ റോബോട്ടിന് വളഞ്ഞുപുളഞ്ഞ പാതകളിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയും.

Full View


Tags:    
News Summary - Engineers develop process that enables soft robots to grow like plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.