അഗ്നി പർവ്വത സ്ഫോടനങ്ങൾ ഭൂമിക്ക് എത്രത്തോളം ഹാനികരമാണെന്ന പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. പസഫിക് ദ്വീപ സമൂഹത്തിനടുത്തുള്ള ഹോംഗ ടോംഗ-ഹോംഗ ഹാപായ് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ലോകമെമ്പാടും ആഘാതങ്ങൾ അനുഭവപ്പെട്ടു. സുനാമി ഉണ്ടായി. അവശിഷ്ടം പ്രാദേശിക പ്രദേശങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തലുകൾ.
ഇതുമായി ബന്ധപ്പെട്ട് കാലാവസ്ഥ പുന:സൃഷ്ടിച്ച് നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലുകളിലേക്ക് എത്തിച്ചേർന്നത്. 15 ദശലക്ഷത്തിനും 17 ദശലക്ഷത്തിനും ഇടയിൽ അമേരിക്കയിലെ പസഫിക് നോർത്ത് വെസ്റ്റിൽ സംഭവിച്ച കൊളംബിയ റിവർ ബസാൾട്ട് സ്ഫോടനമാണ് ഗവേഷകർ പുന:സൃഷ്ടിച്ചത്. ഇതിന്‍റെ കണ്ടെത്തലുകൾ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തീവ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങൾ, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന കവചമായ ഓസോൺ പാളിയെ നശിപ്പിച്ചേക്കാം, കൂടാതെ ഭൂമിയുടെ കാലാവസ്ഥയെ ഗണ്യമായി ചൂടാക്കുകയും ചെയ്യും. ഫ്ലഡ് ബസാൾട്ട് സ്‌ഫോടനങ്ങൾ എന്നറിയപ്പെടുന്ന ഇവയാണ് ശുക്രന്‍റെയും ചൊവ്വയുടെയും ഇന്നത്തെ അവസ്ഥക്ക് പിന്നിലെ കാരണം.
നൂറ്റാണ്ടുകൾ നീണ്ട് നിൽക്കുന്ന അഗ്നി പർവ്വത സ്ഫോടനങ്ങളുടെ പരമ്പരയാണിത്. ഭൂമിയിൽ വലിയ തോതിലുള്ള വംശനാശം നടന്ന അതേ സമയത്താണ് ഇത്തരത്തിലുള്ള സ്ഫോടനങ്ങളും ഉണ്ടായിരിക്കുന്നത്. ഇതിൽ പലതും ഭൂമിയുടെ ചരിത്രത്തിലെ ചൂട് കൂടിയ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വ, ശുക്രൻ തുടങ്ങിയ സൗരയൂഥത്തിലെ മറ്റ് ഭൗമലോകങ്ങളിലും ഫ്ലഡ് ബസാൾട്ട് സാധാരണമായി കാണപ്പെടാറുണ്ട്.
കാലാവസ്ഥാ പുന:സൃഷ്ടി വഴിയുള്ള പുതിയ കണ്ടെത്തലുകൾ മുൻകാല പഠനങ്ങൾക്ക് വിരുദ്ധമാണ്. അഗ്നിപർവ്വത സ്ഫോടനങ്ങൾ അന്തരീക്ഷ താപനില ക്രമാതീതമായി കുറച്ച് തണുപ്പേറിയ കാലാവസ്ഥ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നുവെന്നാണ് മുൻ കാല പഠനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.