വൊയേജർ 2ൽനിന്ന് വിവരം ലഭിക്കുന്നില്ലെന്ന് നാസ

ന്യൂയോർക്: വൊയേജർ 2 ബഹിരാകാശ പേടകത്തിലെ ആന്റിനയുടെ ക്രമീകരണം തെറ്റിയതിനാൽ ആശയവിനിമയ ബുദ്ധിമുട്ട് നേരിടുന്നതായി നാസ. പേടകത്തിന് കമാൻഡുകൾ സ്വീകരിക്കാനോ ഭൂമിയിലേക്ക് ഡാറ്റ കൈമാറാനോ കഴിയുന്നില്ല.

അതേസമയം, ഒക്ടോബറിലെ അടുത്ത ദിശ പുനഃക്രമീകരണത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഓരോ വർഷവും ഒന്നിലധികം തവണ ദിശ പുനഃക്രമീകരിക്കാറുണ്ട്.

വ്യാഴം, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ചറിയാനാണ് 1997 ആഗസ്റ്റ് 20ന് വൊയേജർ 2 പേടകം വിക്ഷേപിച്ചത്. പേടകം നിലവിൽ ഭൂമിയിൽ നിന്ന് 2000 കോടി കിലോമീറ്ററിലധികം അകലെയാണ്.

Tags:    
News Summary - Voyager 2 loses ground communication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.