അനുശ്രീ അനു, അശ്വതി അച്ചു; വ്യാജ അക്കൗണ്ടുണ്ടാക്കി ഫേസ്​ബുക്കിലൂടെ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

ശാസ്താംകോട്ട: യുവതികളുടെ ചിത്രം ഉപയോഗിച്ച്​ ഫേസ്​ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ തട്ടിപ്പുനടത്തിയ ശൂരനാട് സ്വദേശിനി പൊലീസ് പിടിയിലായി.

കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെ (32) ശൂരനാട് പൊലീസ് അറസ്​റ്റ്​ ചെയ്തു.

രമ്യയുടെയും പ്രഭയുടെയും ഫേസ്​ബുക്കിലെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൗണ്ടുകളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചശേഷം യുവാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു.

അനുശ്രീ അനുവി​െൻറ ബന്ധുവെന്നരീതിയിൽ പ്രതിയായ അശ്വതി യുവാക്കളെ നേരിൽകണ്ടും അക്കൗണ്ട് വഴിയുമാണ് പണം സ്വീകരിച്ചത്. നാലുവർഷമായി നിരവധി യുവാക്കൾ തട്ടിപ്പിനിരയായിട്ടുണ്ട്.

Tags:    
News Summary - 32-year-old woman has been arrested for cheating on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.