'പുഷ്പവതിക്കും കുട്ടപ്പൻ സാറിനും ശബ്ദമില്ലാത്ത നവകേരളമാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു സവർണ്ണകേരളം മാത്രം'

പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുമ്പായി അവതരിപ്പിച്ച നവകേരള ഗാനാഞ്ജലിയിൽ ദളിത്​ ഗായികയായ പുഷ്പവതിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി ഇടതുസഹയാത്രികനും ഗവേഷകനുമായ അമൽ സി രാജൻ. നവകേരള ഗാനാഞ്ജലിയിൽ മലയാളിക്ക് പേരറിയുന്നവരും അല്ലാത്തവരുമായ പല ഗായകരേയും ഉൾപ്പെടുത്തിയിട്ടും അതിൽ പുഷ്പവതിയുടെ മുഖവും ശബ്ദവും ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന്​ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ​ അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാരി​െൻറ കാലത്ത് ഫോക്​ലോർ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ച ഗായകൻ സി.ജെ. കുട്ടപ്പനേയും നവകേരളഗാനത്തിൽ കണ്ടില്ലെന്നും അമൽ സി രാജൻ പറഞ്ഞു.

ശബരിമല സമരത്തി​െൻറ ഘട്ടത്തിൽ നടന്ന നാമജപ സമരാഭാസങ്ങൾക്ക് കേരളം മറുപടി പറഞ്ഞത് പുഷ്പാവതിയുടെ ശബ്ദത്തിലൂടെയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിനൊപ്പം നിന്ന പുഷ്പവതി സർക്കാരിനെ വിമർശിച്ചത് സവർണ്ണ സംവരണ വിഷയത്തിൽ മാത്രമാണെന്നും അദ്ദേഹം വ്യക്​തമാക്കി. പുഷ്പവതിക്കും കുട്ടപ്പൻ സാറിനും ശബ്ദമില്ലാത്ത നവകേരളമാണ് സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു സവർണ്ണകേരളം മാത്രമാകുമെന്ന് ഓർമ്മപ്പെടുത്തുന്നു. ബോധപൂർവ്വം ഒഴിവാക്കി എന്ന് ഇപ്പോൾ ആരോപിക്കുന്നില്ല, കുറഞ്ഞ സമയത്തിനുള്ളിൽ ചിട്ടപ്പെടുത്തിയ ഒരു കലാസൃഷ്ടിയായതുകൊണ്ടു വിട്ടുപോയതാണ് എന്ന ന്യായീകരണമുണ്ടാകുമെന്നറിയാം. പക്ഷേ വിട്ടുപോകുന്നവരെല്ലാം ദളിതരാകുന്നതിൽ ഒരു പ്രശ്നമുണ്ട്. ആ പ്രശ്നത്തെ ഇനിയെങ്കിലും ഭരണകൂടം അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു.

ജാതിനോക്കിയല്ല ഗായകർക്കവസരം നൽകിയതെന്നും എല്ലാവരും മനുഷ്യരാണെന്നുമുള്ള മറുപടികൾ ഇടതുപക്ഷ സർക്കാരിൽ നിന്നും സർക്കാരിനെ പിൻതുണക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈ ഹോമോസാപ്പിയൻസ് വാദത്തേക്കാളും മനുഷ്യവിരുദ്ധമായി മറ്റൊന്നുമില്ല ഭൂമിയിൽ എന്നു മനസിലാക്കുക. തെറ്റുതിരുത്തണം. പുതിയൊരു രാഷ്ട്രീയഭാവുകത്വം ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൽ സി രാജ​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, കേരളസമൂഹം കൈവരിച്ച പുരോഗതിയെ മുൻനിർത്തി പാട്ടിലൂടെ രാഷ്ട്രീയം പറഞ്ഞ ഏറ്റവും കരുത്തുറ്റ ശബ്ദം പുഷ്പവതിയുടേതാണ് (Pushpavathy Poypadathu) എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.

സമൂഹം പുതിയൊരു സാമൂഹ്യ മുന്നേറ്റത്തെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ, നവോത്ഥാന പാരമ്പര്യങ്ങളെ പാട്ടുകളിലൂടെ കേരള പൊതുമണ്ഡലത്തിൽ വീണ്ടും ചർച്ചയാക്കാൻ അവർക്ക് സാധിച്ചു. പൊയ്കയിൽ അപ്പച്ചനേയും നാരായണ ഗുരുവിനെയുമെല്ലാം പുഷ്പാവതിയുടെ ശബ്ദത്തിലൂടെ പലതവണ കേരളം കേട്ടു.

ശബരിമല സമരത്തി​െൻറ ഘട്ടത്തിൽ നടന്ന നാമജപ സമരാഭാസങ്ങൾക്ക് കേരളം മറുപടി പറഞ്ഞത് പുഷ്പാവതിയുടെ ശബ്ദത്തിലൂടെയായിരുന്നു.

"എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം" എന്ന വരികൾ പുഷ്പവതി പാടിയപ്പോൾ എത്രയോ മനുഷ്യർ അതേറ്റെടുത്തു. സർക്കാർ നേരിട്ടു നടത്തിയ വനിതാമതിലി​െൻറ ഗാനവും പുഷ്പവതിയാണ് പാടിയത്. അവരുടെ പാട്ടു കേട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോകൾ ഇപ്പോഴും യൂട്യൂബിൽ കിട്ടും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിനൊപ്പം നിന്ന പുഷ്പവതി സർക്കാരിനെ വിമർശിച്ചത് സവർണ്ണ സംവരണ വിഷയത്തിൽ മാത്രമാണ്.

പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുമ്പായി അവതരിപ്പിച്ച നവകേരള ഗാനാഞ്ജലിയിൽ മലയാളിക്ക് പേരറിയുന്നവരും അല്ലാത്തവരുമായ പല ഗായകരേയും ഉൾപ്പെടുത്തിയിട്ടും അതിൽ പുഷ്പവതിയുടെ മുഖവും ശബ്ദവും ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? കഴിഞ്ഞ സർക്കാരി​െൻറ കാലത്ത് ഫോക്​ലോർ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ച ഗായകൻ സി.ജെ.കുട്ടപ്പനേയും നവകേരളഗാനത്തിൽ കണ്ടില്ല.

പുഷ്പവതിക്കും കുട്ടപ്പൻ സാറിനും ശബ്ദമില്ലാത്ത നവകേരളമാണ് സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു സവർണ്ണകേരളം മാത്രമാകുമെന്ന് ഓർമ്മപ്പെടുത്തുന്നു. ബോധപൂർവ്വം ഒഴിവാക്കി എന്ന് ഇപ്പോൾ ആരോപിക്കുന്നില്ല,

കുറഞ്ഞ സമയത്തിനുള്ളിൽ ചിട്ടപ്പെടുത്തിയ ഒരു കലാസൃഷ്ടിയായതുകൊണ്ടു വിട്ടുപോയതാണ് എന്ന ന്യായീകരണമുണ്ടാകുമെന്നറിയാം. പക്ഷേ വിട്ടുപോകുന്നവരെല്ലാം ദളിതരാകുന്നതിൽ ഒരു പ്രശ്നമുണ്ട്. ആ പ്രശ്നത്തെ ഇനിയെങ്കിലും ഭരണകൂടം അഭിസംബോധന ചെയ്യണം.

ജാതിനോക്കിയല്ല ഗായകർക്കവസരം നൽകിയതെന്നും എല്ലാവരും മനുഷ്യരാണെന്നുമുള്ള മറുപടികൾ ഇടതുപക്ഷ സർക്കാരിൽ നിന്നും സർക്കാരിനെ പിൻതുണക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈ ഹോമോസാപ്പിയൻസ് വാദത്തേക്കാളും മനുഷ്യവിരുദ്ധമായി മറ്റൊന്നുമില്ല ഭൂമിയിൽ എന്നു മനസിലാക്കുക.

തെറ്റുതിരുത്തണം. പുതിയൊരു രാഷ്ട്രീയഭാവുകത്വം ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു.

Dr.Amal C.Rajan



Tags:    
News Summary - amal c rajan facebook post about Pushpavathy Poypadathu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.