representational image

'11 പേർക്ക് പകരം മൂന്ന് പേർ മാത്രമുള്ള ടീം കളിച്ച് തോറ്റാൽ ക്യാപ്റ്റനെ സസ്പെൻഡ് ചെയ്യുമോ?'

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫീസർ ഉൾപ്പെടെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തതിനെതിരെ ആരോഗ്യ പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായി കൈമെയ് മറന്ന് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരായ ഇത്തരം നടപടികൾ നീതീകരിക്കാനാവില്ലെന്നാണ് അഭിപ്രായമുയരുന്നത്.

ആവശ്യത്തിന് സ്റ്റാഫുകളില്ലാത്ത ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ ത്യാഗ നിർഭരമായ സേവനമാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. അനീസ് മുസ്തഫ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ. 11 പേർക്ക് പകരം മൂന്നുപേർ മാത്രം കളിക്കുന്ന ഒരു ക്രിക്കറ്റ് ടീം തോൽക്കുമ്പോൾ ക്യാപ്റ്റനെ സസ്പെൻഡ് ചെയ്യുന്നതിന് തുല്യമാണ് ആരോഗ്യ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടിയെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ 60 ഉം 70ഉം രോഗികളുള്ള കോവിഡ് വാർഡുകളിൽ ഡ്യൂട്ടിക്ക് രണ്ടോ മൂന്നോ നഴ്സുമാരും അറ്റൻഡർമാരും മാത്രമാണ് ഉണ്ടാവാറ്. മരുന്ന് നൽകാനും മുറിവ് കെട്ടാനും എക്സ്റേ എടുക്കാനും രക്തം പരിശോധിക്കാനും റിസൾട്ട് വാങ്ങാനും ഇവർ തന്നെ വേണം.

ഇങ്ങനെയുള്ള യാഥാർഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സസ്പെൻഷൻ എന്ന എളുപ്പവഴിയാണ് അധികൃതർ കൈക്കൊണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അനീസ് മുസ്തഫയുടെ കുറിപ്പ് വായിക്കാം...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ COVID Nodal officer അരുണ madam നെ Suspend ചെയ്തു..... ഉജ്ജ്വലമായിട്ടുണ്ട്

ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ്‌ match നടക്കുന്നു..... ഇന്ത്യക്ക് വേണ്ടി Virat Kholi അടക്കം 3 പേർ മാത്രം കളിക്കുന്നു.... ഓസ്ട്രലിയക്കാർ അടിക്കുന്നതെല്ലാം ബൗണ്ടറി പോകുന്നു..... അവസാനം ഓസ്ട്രേലിയ ജയിക്കുമ്പോൾ Virat Kholi യെ suspend ചെയ്യുകയാണ്..... ബൗണ്ടറി തടയുന്നതിൽ പരാജയപ്പെട്ടുവത്രേ......

ഒരു രോഗി മെഡിക്കൽ കോളേജിൽ admit ആകുമ്പോൾ അയാൾക്ക്‌ കൂട്ടിരുപ്പുകാരുണ്ടാകും.... രോഗിയെ തിരിച്ചും മറിച്ചും കിടത്തുന്നതും ഭക്ഷണം നൽകുന്നതും മെഡിക്കൽ കോളേജിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവിധ ലാബുകളിൽ test ചെയ്യാൻ രക്ത സാമ്പിളുകളും മറ്റും കൊണ്ട് പോകുന്നതും result collect ചെയ്യുന്നതും സ്കാനിംഗ് പോലുള്ള ടെസ്റ്റുകൾക്ക്‌ കൊണ്ട് പോകുമ്പോൾ കൂടെ പോകുന്നതും രോഗിയോടൊപ്പം നിൽക്കുന്നതും ഒക്കെ ഈ കൂട്ടിരിപ്പുകാരാണ്....... Covid രോഗിക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചിട്ടില്ല..... കൂട്ടിരിപ്പുകാർക്ക് Covid ബാധിക്കാതിരിക്കാൻ......

അറിഞ്ഞിടത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 60-70 രോഗികൾ ആണ് ഓരോ Covid വാർഡിലും ഉള്ളത്... നമ്മൾ ഫേസ്ബുക്കിൽ കാണുന്ന FLTC യിൽ ഉള്ള ചീട്ടു കളിച്ചിരുന്ന പോലുള്ള രോഗികൾ അല്ല..... ശരിക്കും ഗുരുതരമായ രോഗങ്ങൾ ഉള്ളവർ..... Dialysis നടക്കുന്ന വൃക്ക രോഗികൾ..... (Stroke ) പക്ഷാഘാതം വന്ന് ഒരു വശം തളർന്നു പോയവർ ഹൃദ്രോഗികൾ കരൾ രോഗം ബാധിച്ചു ശരീരമാകെ നീര് വച്ചു വീങ്ങിയവർ ഒക്കെ Covid പോസിറ്റീവ് ആയി വന്നിട്ടുണ്ട്..... ഇവരെ നോക്കാൻ ഒരു ഡ്യൂട്ടിയിൽ PPE കിറ്റും ധരിച്ചു 2-3 നേഴ്‌സുമാരും 2 അറ്റൻഡർമാരും ആണ് ഉള്ളത് എന്നാണറിവ്..... ഇവർ തന്നെ വേണം ഈ രോഗികൾക്കെല്ലാം മരുന്ന് കൊടുക്കാൻ, ഈരണ്ടു മണിക്കൂർ കൂടുമ്പോൾ തിരിച്ചും മറിച്ചും കിടത്താൻ..... wheel chair ലോ ട്രോളിയിലോ കയറ്റി dialysis നും X-ray എടുക്കാനും Echo കാർഡിയോഗ്രാം ചെയ്യാനും ഒക്കെ കൊണ്ട് പോകാൻ ..... രക്ത സാമ്പിളുകളുമായി ലാബുകളിലേക്കോടാൻ... റിസൾട്ടുകൾ ശേഖരിക്കാൻ....

Covid തുടങ്ങിയ അന്ന് മുതൽ തുടങ്ങിയ ഓട്ടമാണ് ഓരോ Covid Nodal officer മാരും.... ഇപ്പോൾ പോസിറ്റീവ് ആയവർക്ക് ചികിത്സയ്ക്കാവശ്യമായ കാര്യങ്ങൾ ഒക്കെ മെഡിക്കൽ കോളേജുകളിലും FLTC കളിലും പൊട്ടി മുളച്ചതല്ല...... ഈ നോഡൽ ഓഫീസർമാർ ഓടി നടന്ന് set ചെയ്തതാണ്....... Covid പിടി വിട്ടാൽ ഇതൊന്നും മതിയാകാതെ വരും എന്ന് അന്നേ പറഞ്ഞതാണ്....

നമുക്ക് എളുപ്പവഴി നോക്കാം....

3 പേരെ വച്ചു കളിച്ചു ബൗണ്ടറി വഴങ്ങിയതിനു ക്യാപ്റ്റൻ Kohli മാരെ suspend ചെയ്യാം..... പറ്റിയാൽ വേണു ചേട്ടൻ മാതൃഭൂമി ന്യൂസിൽ ഇരുന്നു പറഞ്ഞത് പോലെ അവരെ തെരുവിൽ കൈകാര്യം ചെയ്യാം.....

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ COVID Nodal officer അരുണ madam നെ Suspend ചെയ്തു..... ഉജ്ജ്വലമായിട്ടുണ്ട്

ഇന്ത്യ -...

Posted by Aneeze Musthafa on Sunday, 4 October 2020

Tags:    
News Summary - aneeze mustafa facebook post trivandrum medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.