കുഞ്ഞിന്‍റെ കൈയിൽനിന്ന് നെയ്യപ്പം കൊത്തിയെടുത്ത് പറന്ന കാക്കയുടെ കഥ കേട്ടിട്ടുണ്ടാകും. എന്നാൽ വായിൽ വെള്ളമൂറി കാത്തിരുന്ന ഭക്ഷണപൊതി കൈയിൽ കിട്ടുന്നതിന് മുമ്പുതന്നെ കാക്ക തട്ടിയെടുക്കാൻ ശ്രമിച്ചാലോ? ഇത്തവണ കുട്ടിയുടെ കൈയിൽനിന്നല്ല ഭക്ഷണപൊതി തട്ടിയെടുക്കാൻ ശ്രമം നടന്നത്. ഭക്ഷണപൊതിയുമായെത്തിയ സാക്ഷാൽ ഡ്രോണിനെ തന്നെ ആക്രമിക്കുകയായിരുന്നു കാക്ക. ആസ്ട്രേലിയയിലെ പ്രമുഖ നഗരമായ കാർബറയിലാണ് സംഭവം.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണപൊതിയുമായെത്തിയ ഡ്രോണിനെ കാക്ക ആക്രമിക്കുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
ആകാശത്തുകൂടി ഭക്ഷണപൊതിയുമായെത്തുന്ന ഡ്രോണിനെ കാക്ക കൊത്തിവലിക്കുന്നത് വിഡിയോയിൽ കാണാം. പക്ഷിയുടെ ആക്രമണത്തെ തുടർന്ന് നല്ല ഉയരത്തിൽനിന്ന് ഡ്രോൺ ഭക്ഷണെപാതി താഴേക്ക് ഇടുകയായിരുന്നു. ഡ്രോൺ ഭക്ഷണെപാതി ഉപേക്ഷിക്കുന്നതോടെ കാക്ക പറന്നുപോകുന്നതും വിഡിയോയിലുണ്ട്.
ബെൻ റോബർട്ട്സ് എന്നയാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്. അദ്ദേഹം ഓർഡർ ചെയ്ത ഭക്ഷണപൊതി ഡ്രോണിൽ കൊണ്ടുവരുന്നതിന്‍റെ വിഡിയോ പകർത്തുന്നതിനിടെയാണ് സംഭവം. റോബർട്ട് തന്നെ വിഡിയോ യുട്യൂബിൽ പങ്കുവെക്കുകയും ചെയ്തു.
പക്ഷികളുടെ ആക്രമണത്തെ തുടർന്ന് ആസ്ട്രേലിയൻ നഗരങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഭക്ഷണ വിതരണം പല കമ്പനികളും നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.