ചെന്നൈ: ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ കടലോര ജില്ലകളിൽ തകർത്തുപെയ്ത് മഴ. കനത്ത മഴയിൽ നഗരത്തിലെ മാളിന്‍റെ സീലിങ് തകർന്നുവീണു. എസ്കലേറ്ററിൽ ആളുകൾ പോകുന്നതിനിടെ അതിന് സമീപത്തേക്കാണ് സീലിങ് തകർന്നുവീണത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അണ്ണ നഗറിലെ മാളിലാണ് സംഭവം. ആളുകൾ എസ്കലേറ്ററിൽ പോകുന്നതിനിടെ സീലിങ് തകർന്നുവീഴുകയായിരുന്നു. ആളുകൾ വേഗം താഴേക്ക് പോയതിനാൽ അപകടം ഒഴിവായി. മൂന്നുവർഷം മുമ്പാണ് മാൾ പ്രവർത്തനം ആരംഭിച്ചത്.
'മേൽക്കൂരയിൽ വെള്ളം കയറിയതിനെ തുടർന്ന് സീലിങ് തകർന്നുവീണു. രണ്ടു മണിക്കൂറിനുള്ളിൽ മുകൾഭാഗം നേരെയാക്കി. മാളിലെ സന്ദർശകരെല്ലാം സുരക്ഷിതരാണ്. മാൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു' -മാൾ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു. രണ്ടുദിവസം കൂടി മഴ പെയ്യുന്ന കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഏകദേശം 5000ത്തോളം വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.