'കോവിഡ്​ പ്രതിരോധം- ജില്ലകൾ മൂന്നുതരം: പാർട്ടി സമ്മേളനം കഴിഞ്ഞത്, നടക്കുന്നത്, നടക്കാനുള്ളത് '; കാസർകോട്​ കലക്​ടറെ ട്രോളി നെറ്റിസൺസ്​

കാസർകോട്​ ജില്ലയിൽ കോവിഡ്​ വ്യാപനം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ വി​ല​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ ക​ല​ക്​​ട​ർ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം പി​ൻ​വ​ലി​ച്ച സംഭവമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പി​ന്മാ​റ്റ​മെ​ന്നാ​ണ് നെറ്റിസൺസി​െൻറ വി​മ​ർ​ശ​നം.

എന്നാൽ, വിമർശനമുയർന്നതോടെ ജില്ലാ കലക്​ടർ വിശദീകരണവുമായി രംഗത്തെത്തി. പാർട്ടികളുടെ സമ്മർദ്ദത്തിന്​ വഴങ്ങി ഉത്തരവ് ഇറക്കിയതിനുശേഷം പിന്‍വലിച്ചുവെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാറി​െൻറ മാര്‍ഗനിര്‍ദേശം മാറിയപ്പോള്‍ അതനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഫേസ്​ബുക്കിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിൽ കലക്​ടർ സ്വാഗത് ഭണ്ഡാരി വ്യക്തമാക്കി.

ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളില്‍ നിന്ന് മാറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് കലക്​ടർ പറഞ്ഞു. നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തേയാണ്. നിലവില്‍ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പൂര്‍ണമായ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Full View

എന്നാൽ, ഫേസ്​ബുക്ക്​ കുറിപ്പിന്​ താഴെ വിമർശനങ്ങളും ട്രോളുകളുമായി നൂറ്​ കണക്കിന്​ പേരാണ്​ എത്തിയത്​. സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല എന്നിങ്ങനെ കോവിഡ്​ ​പ്രതിരോധത്തിനായി സർക്കാർ, ജില്ലകളെ മൂന്നായി തിരിച്ചിരിക്കുകയാണെന്നാണ്​ ട്രോളൻമാർ പറയുന്നു. വൈറലായ ചില ട്രോളുകൾ ഇവയാണ്​. 











Tags:    
News Summary - kasargod collector cpim conference troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.