പറത്തിവിടാൻ വേണ്ടി മാത്രം പക്ഷിയെ വാങ്ങുന്നയാൾ; ചുമ്മാ തീയെന്ന് നെറ്റിസൺസ്

സ്വാത​ന്ത്ര്യം എന്നത് ഏതൊരു ജീവിയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ മനുഷ്യരെ സംബന്ധിച്ച് സഹജീവികളെ കൂട്ടിലടക്കുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. പക്ഷികളേയും മൃഗങ്ങളേയുമൊക്കെ മനുഷ്യർ കൂട്ടിലടച്ച് വളർത്താറുണ്ട്. അതിൽ, തത്തകൾ അടക്കമുള്ള പക്ഷികളും പട്ടികളടക്കമുള്ള മൃ​ഗങ്ങളും ഒക്കെ പെടുന്നു. അവയെ സ്വാതന്ത്ര്യത്തിലേക്ക് തുറന്ന് വിടുന്ന മനുഷ്യർ വളരെ കുറവായിരിക്കും. പക്ഷേ, അങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തുണ്ട് എന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് ഇത്തരമൊരു വിഡിയോ ഷെയർ ചെയ്യപ്പെട്ടത്. നേരത്തെ തന്നെ വൈറലായ വിഡിയോയാണ് വീണ്ടും ഷെയര്‍ ചെയ്യപ്പെട്ടത്. അതിൽ കാണുന്നത് ഒരാൾ ജീവിക്കാൻ വേണ്ടി പക്ഷികളെ വിൽക്കുന്നതാണ്. അയാളുടെ കയ്യിലുള്ള കൂട്ടിൽ കുറേ കുഞ്ഞുപക്ഷികളെ കാണാം. ഒരു റോഡിലാണ് വിൽപന നടക്കുന്നത്. ഒരു കാർ യാത്രികൻ ഇയാളിൽ നിന്നും പക്ഷികളെ വാങ്ങുന്നു. പിന്നീട് ആ പക്ഷികളെ പറത്തി വിടുന്നതാണ്ത്‍വിഡിയോയിൽ കാണുന്നത്. ഒന്നിലധികം പക്ഷികളെ അയാൾ പക്ഷി വിൽപ്പനക്കാരനിൽ നിന്നും വാങ്ങുകയും ഒന്നിന് പിറകെ ഒന്നായി അവയെ പറത്തിവിടുകയും ചെയ്യുകയാണ്.

അനേകം പേരാണ് വിഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും വീഡിയോയിലുള്ള യുവാവിനെ അഭിനന്ദിച്ചു. ഇത് മനുഷ്യത്വത്തിലുള്ള തന്റെ വിശ്വാസം തിരികെ തന്നിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.എന്നാൽ ഇത്തരം വളർത്തുപക്ഷികളെ പറത്തിവിട്ടാൽ അവ ഭക്ഷണം കിട്ടാതെ ചത്തുപോകും എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്.


Tags:    
News Summary - Man buys birds to free them in viral video. Internet calls him a legend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.