‘സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ്’; അടൂരിനെ വിമർശിച്ച് നടൻ

സംവധായകൻ അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. മോഹൻലാലിനെതിരെ അടൂർ നടത്തിയ പരാമർശങ്ങളോടായിരുന്നു ധർമജന്റെ പ്രതികരണം. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്നത് മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്ന് ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു. അടൂരിന് മോഹൻലാലിനെ ഗുണ്ടായിട്ട് തോന്നുന്നുണ്ടാകാം പക്ഷേ ഞങ്ങൾക്ക് തോന്നുന്നില്ലെന്നും ധർമജൻ കുറിച്ചു.

മോഹന്‍ലാലിന് റൗഡി ഇമേജുള്ളത് കൊണ്ടാണ് താന്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാത്തതെന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഈ പരാമർശത്തിനെതിരായാണ് ധർമജൻ രംഗ​െത്തത്തിയത്. മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ടെന്നും ധർമ്മജൻ പറയുന്നു. അടൂർ ഗോപാലകൃഷ്ണൻ പറ്റിയ ആളുകളെ വെച്ച് അഭിനയിപ്പിച്ചോളു എന്നും മോഹൻലാലിനെതിരെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും ധർമജൻ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്.

ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ, സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

Tags:    
News Summary - 'It's okay if he doesn't act in Sir's film, but Mohanlal is still a great actor'; Dharmajan Bolgatti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.