നാഗ്പൂർ: പിടിച്ചെടുത്ത തെൻറ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ സ്േറ്റഷനിൽനിന്ന് തിരിച്ചുവാങ്ങാൻ മകെൻറ സമ്പാദ്യകുടുക്ക െപാട്ടിച്ച പിതാവിന് കരുതലുമായി പൊലീസ്. മകെൻറ സമ്പാദ്യകുടുക്ക പൊട്ടിച്ചത് അറിഞ്ഞതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിഴത്തുക അടക്കുകയും വാഹനം വിട്ടുനൽകുകയുമായിരുന്നു.
ആഗസ്റ്റ് എട്ടിന് രോഹിത് ഖാഡ്സെ എന്നയാൾ തെൻറ ഓട്ടോ നോ പാർക്കിങ് പ്രദേശത്ത് പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് 200 രൂപ പിഴയിടുകയും ചെയ്തു. എന്നാൽ, ഇതുകൂടാതെ മുൻ നിയമലംഘനങ്ങളും അടക്കം 2000 രൂപ ഖാഡ്സെക്ക് പിഴ അടക്കേണ്ടതായി വന്നു. പണം അടക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു.
തെൻറ ഏക വരുമാന മാർഗമായതിനാൽ വാഹനം എത്രയും വേഗം പണമടച്ച് തിരികെയെടുക്കാനായി രോഹിതിെൻറ ശ്രമം. അതിനായി മകെൻറ സമ്പാദ്യകുടുക്ക പൊട്ടിച്ചു. 2000 രൂപയുടെ ചില്ലറയുമാണ് രോഹിത് സ്റ്റേഷനിലെത്തിയത്. എന്നാൽ, ഇത്രയും ചില്ലറ ആയതിനാൽ െപാലീസ് അവ സ്വീകരിക്കാൻ തയാറായില്ല.
ഇതോടെ, നിറകണ്ണുകളോടെ രോഹിത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അജയ് മാൽവിയയെ സമീപിക്കുകയായിരുന്നു. ഓട്ടോറിക്ഷ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചില്ലറ ൈപസയുടെ െപാതി നൽകുകയും ചെയ്തു. തുടർന്ന് മാൽവിയ കാര്യം തിരക്കുകയായിരുന്നു. ഇതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും മകെൻറ കുടുക്ക പൊട്ടിച്ചാണ് പണം കൊണ്ടുവന്നതെന്നും മാൽവിയ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് മാൽവിയ തന്നെ പിഴ അടക്കുകയും ഓട്ടോ വിട്ടുനൽകുകയും ചെയ്തു. സമ്പാദ്യകുടുക്കയിലെ പണം മകന് കൈമാറുകയും ചെയ്തു. മകന് മാൽവിയ പണം കൈമാറുന്നതിെൻറ ചിത്രം നാഗ്പൂർ പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് വൈറലായതോടെ നിരവധിപേർ മാൽവിയക്ക് അഭിനന്ദനവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.