‘നിനിഗേ..നൻബഗ ഗൊത്തില്ല..നൻ ബീജേപി മഗനേ’; ബി.ജെ.പിയെ ട്രോളിൽമുക്കി നെറ്റിസൺസ്​

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രവിജയം ഉറപ്പിച്ചതോടെ ബി.ജെ.പിയെ പരിഹസിച്ച് ട്രോളന്മാർ സമൂഹമാധ്യമങ്ങളിൽ നിറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പരമാവധി വർഗീയ പ്രചരണം നടത്തിയിട്ടും ബി.ജെ.പി പരാജയപ്പെട്ടത് ജനാധിപത്യ മതേതര രാഷ്ട്രീയത്തിൽ വിശ്വാസിക്കുന്നവർക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇതുതന്നെയാണ് ട്രോളുകൾക്ക് വിഷയമാകുന്നതും.


ബി.ജെ.പി മുക്ത ദക്ഷിണേന്ത്യയാണ് ട്രോളുകളുടെ പ്രധാന പ്രമേയം. കർണാടകത്തിലെ പരാജയത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽനിന്ന് ബി.ജെ.പി പൂർണമായി നിഷ്‍കാസിതമായിരിക്കുകയാണ്. ട്രാളന്മാർ ഇക്കാര്യം പരമാവധി ആഘോഷിക്കുന്നുണ്ട്.


മറ്റൊരു വിഷയം അമിത് ഷായുടെ കേരളത്തിലേക്ക് നോക്കൂ എന്ന പ്രചാരണമാണ്. വോട്ടർമാരിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനാണ് ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷാ ഇലക്ഷൻ പ്രചരണത്തിനിടക്ക് അത്തരമൊരു പരാമർശം നടത്തിയത്. അതിന്റെ ചുവടുപിടിച്ചും ട്രോളുകൾ നിറയുന്നുണ്ട്.


മുസ്‍ലിം വോട്ടുകൾ ഞങ്ങൾക്ക് വേണ്ട എന്ന ബി.ജെ.പി നേതാവിന്റെ പരാമർശവും അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമെല്ലാം ട്രോളുകളിലെ പ്രധാന വിഷയങ്ങളാണ്.









Tags:    
News Summary - Netizens trolled BJP after karnataka election results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.