രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികൻ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി നേതാവ് വി.മുരളീധരനെ വിമര്‍ശിച്ച് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ് മാധവന്‍ രംഗത്ത്. 'നെഹ്‌റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേര് നല്‍കിയിരിക്കുന്നതെന്നായിരുന്നു മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനോടായിരുന്നു എന്‍.എസ് മാധവൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും.'- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
നെഹൃവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ ബാജ്പയിയ്ക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും
— N.S. Madhavan (@NSMlive) December 7, 2020
അതെ സമയം, കേരളത്തിലെ മുൻനിര ഗവേഷണ സ്ഥാപനത്തിന് ഗോൾവാൾക്കറിന്‍റെ പേരിടുന്നതിൽ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.