മൊത്തം നാക്ക്​ പിഴയും അബദ്ധങ്ങളും; മോദിയുടെ ചെ​ങ്കോട്ട പ്രസംഗം വിരുന്നാക്കി ട്രോളന്മാർ -വിഡിയോ

ന്യൂ​ഡ​ൽ​ഹി: സ്വാത​ന്ത്ര്യദിനത്തിൽ പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ വ്യാപകമായ നാക്കുപിഴയും അബദ്ധങ്ങളും. 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള രാ​ഷ്ട്രീ​യ​പ്ര​സം​ഗ​മാ​യിരുന്നു മോ​ദി നടത്തിയതെങ്കിലും പതിവില്ലാത്തവിധം അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു പ്രസംഗത്തിലുടനീളം. മോദിയുടെ മണ്ടത്തരങ്ങൾ ‘സമാഹരിച്ച്’ ട്രോളന്മാർ ഇറക്കിയ വിഡിയോ ട്വിറ്ററിൽ ഉൾപ്പടെ ട്രെൻഡിങ്ങായി. ​

പൊങ്ങച്ചങ്ങൾ പറയാനായി പ്രസംഗത്തിലുടനീളം ധാരാളം സമയമാണ്​ മോദി ചിലവഴിച്ചത്​. ‘2019ൽ ​വീ​ണ്ടും സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ​പ്പോ​ൾ മോ​ദി​യി​ൽ പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള ധൈ​ര്യ​മു​ണ്ടാ​യി. മോ​ദി ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി പ​രി​ഷ്‍കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി രാ​ജ്യ​ത്ത് ച​ർ​ച്ച ന​ട​ന്ന ഒ​രു പു​തി​യ പാ​ർ​ല​മെ​ന്റ് ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ര്യം ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​മു​മ്പേ പു​തി​യ പാ​ർ​ല​മെ​ന്റ് ഉ​ണ്ടാ​ക്കി​യ​ത് മോ​ദി​യാ​ണ്’. സ്വ​ന്ത​ത്തെ കു​റി​ച്ചു​ള്ള മോ​ദി​യു​ടെ വ​ർ​ണ​ന ഇ​ങ്ങ​നെ പോ​കുന്നു.

‘ഭാ​യി​യോ ബ​ഹ​നോം’ എ​ന്ന പ​തി​വ് വി​ളി​ക്ക് പ​ക​രം ‘പ​രി​വ​ർ​ജ​ൻ’ (കു​ടും​ബാം​ഗ​ങ്ങ​ൾ) എ​ന്നും ‘സ​ബ് കാ ​സാ​ഥ് സ​ബ് കാ ​വി​കാ​സി’(​എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം എ​ല്ലാ​വ​രു​ടെ​യും വി​ക​സ​നം) പ​തി​വ് മു​ദ്രാ​വാ​ക്യ​ത്തി​ന് പ​ക​രം സ​ർ​വ​ജ​ൻ ഹി​താ​യ സ​ർ​വ​ജ​ൻ സു​ഖാ​യ (സ​ർ​വ​രു​ടെ​യും താ​ൽ​പ​ര്യം; സ​ർ​വ​രു​ടെ​യും സ​ന്തോ​ഷം) എ​ന്നും മോ​ദി മാ​റ്റി​പ്പി​ടി​ച്ചു. എന്നാൽ ഇവിടെയെല്ലാം നാക്കുപിഴ വ്യക്​തമായിരുന്നു.

പു​തി​യ ലോ​ക​ക്ര​മ​ത്തി​ൽ ഭൗ​മ​രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ത്തി​ന്റെ എ​ല്ലാ വ്യാ​ഖ്യാ​ന​ങ്ങ​ളും നി​ർ​വ​ച​ന​ങ്ങ​ളും മാ​റു​ക​യാ​ണെ​ന്നും ഇ​ന്ന് ഇ​ന്ത്യ ഗ്ലോ​ബ​ൽ സൗ​ത്തി​ന്റെ ശ​ബ്ദ​മാ​യി മാ​റു​ക​യാ​ണെ​ന്നും മോദി പറഞ്ഞു. ലോകത്തിന്​ മുന്നിൽ നമ്മൾ ‘സോളാർ അലയൻസ്’ ഉണ്ടാക്കിയെന്നും മോദി അവകാശപ്പെട്ടു. പതിവുപോലെ ഇംഗ്ലീഷ്​ വാക്കുകളാണ്​ മോദിയെ ​വിഷമിപ്പിച്ചത്​. പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയിൽ ചിരിക്കുള്ള വകയുമായി. മോ​ദി​യു​ടെ പ്ര​സം​ഗം നു​ണ​യും അ​തി​ശ​യോ​ക്തി​യും നി​റ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​മാ​ണെ​ന്ന് പ്രധാന പ്ര​തി​പ​ക്ഷമായ കോൺഗ്രസ്​ ഉൾപ്പടെ വി​മ​ർ​ശി​ച്ചു.

Tags:    
News Summary - PM Modi's Independence Day speech slurring sparks online trolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.