മൊത്തം നാക്ക് പിഴയും അബദ്ധങ്ങളും; മോദിയുടെ ചെങ്കോട്ട പ്രസംഗം വിരുന്നാക്കി ട്രോളന്മാർ -വിഡിയോ
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ വ്യാപകമായ നാക്കുപിഴയും അബദ്ധങ്ങളും. 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയപ്രസംഗമായിരുന്നു മോദി നടത്തിയതെങ്കിലും പതിവില്ലാത്തവിധം അബദ്ധങ്ങളുടെ ഘോഷയാത്രയായിരുന്നു പ്രസംഗത്തിലുടനീളം. മോദിയുടെ മണ്ടത്തരങ്ങൾ ‘സമാഹരിച്ച്’ ട്രോളന്മാർ ഇറക്കിയ വിഡിയോ ട്വിറ്ററിൽ ഉൾപ്പടെ ട്രെൻഡിങ്ങായി.
പൊങ്ങച്ചങ്ങൾ പറയാനായി പ്രസംഗത്തിലുടനീളം ധാരാളം സമയമാണ് മോദി ചിലവഴിച്ചത്. ‘2019ൽ വീണ്ടും സർക്കാറുണ്ടാക്കിയപ്പോൾ മോദിയിൽ പരിഷ്കരണങ്ങൾക്കുള്ള ധൈര്യമുണ്ടായി. മോദി ഒന്നിന് പിറകെ ഒന്നായി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് ചർച്ച നടന്ന ഒരു പുതിയ പാർലമെന്റ് ഉണ്ടാകണമെന്ന കാര്യം ഞങ്ങൾ തീരുമാനിച്ചു. നിശ്ചിത സമയത്തിനുമുമ്പേ പുതിയ പാർലമെന്റ് ഉണ്ടാക്കിയത് മോദിയാണ്’. സ്വന്തത്തെ കുറിച്ചുള്ള മോദിയുടെ വർണന ഇങ്ങനെ പോകുന്നു.
‘ഭായിയോ ബഹനോം’ എന്ന പതിവ് വിളിക്ക് പകരം ‘പരിവർജൻ’ (കുടുംബാംഗങ്ങൾ) എന്നും ‘സബ് കാ സാഥ് സബ് കാ വികാസി’(എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം) പതിവ് മുദ്രാവാക്യത്തിന് പകരം സർവജൻ ഹിതായ സർവജൻ സുഖായ (സർവരുടെയും താൽപര്യം; സർവരുടെയും സന്തോഷം) എന്നും മോദി മാറ്റിപ്പിടിച്ചു. എന്നാൽ ഇവിടെയെല്ലാം നാക്കുപിഴ വ്യക്തമായിരുന്നു.
Blunder speech compilation of India's biggest blunder..
— Spirit of Congress✋ (@SpiritOfCongres) August 15, 2023
Watch and enjoy 🤣 pic.twitter.com/HhCWHTRRbi
പുതിയ ലോകക്രമത്തിൽ ഭൗമരാഷ്ട്രീയ സമവാക്യത്തിന്റെ എല്ലാ വ്യാഖ്യാനങ്ങളും നിർവചനങ്ങളും മാറുകയാണെന്നും ഇന്ന് ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറുകയാണെന്നും മോദി പറഞ്ഞു. ലോകത്തിന് മുന്നിൽ നമ്മൾ ‘സോളാർ അലയൻസ്’ ഉണ്ടാക്കിയെന്നും മോദി അവകാശപ്പെട്ടു. പതിവുപോലെ ഇംഗ്ലീഷ് വാക്കുകളാണ് മോദിയെ വിഷമിപ്പിച്ചത്. പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയിൽ ചിരിക്കുള്ള വകയുമായി. മോദിയുടെ പ്രസംഗം നുണയും അതിശയോക്തിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രസംഗമാണെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പടെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.