ക്ഷേത്രത്തിൽ ഡാൻസ് ചെയ്ത് റീൽസ്; പെൺകുട്ടികൾക്കെതിരെ അന്വേഷണം

ഉജ്ജയിൻ: ക്ഷേത്രത്തിൽ നൃത്തം ചെയ്ത് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽ ആയി ഷെയർ ചെയ്ത പെൺകുട്ടികൾക്കെതിരെ അന്വേഷണം. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും പരിസരത്തുമായി നൃത്തം ചിത്രീകരിച്ച് ബോളിവുഡ് ഗാനം ചേർത്താണ് ഹ്രസ്വ വീഡിയോ തയാറാക്കിയത്. വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

സംഭവം ശ്രദ്ധയിൽപെട്ടതോടെ ക്ഷേത്ര പൂജാരി മഹേഷ് ഗുരു പെൺകുട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.

കലക്ടറോടും എസ്.പിയോടും വിഷയം അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും, മതവിശ്വാസങ്ങളെ വക്രീകരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.  

Tags:    
News Summary - reels shot at temple; Investigation against the girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.