സൂയസിൽ കുടുങ്ങിയ ഭീമൻ കപ്പലിനെ 'മാന്തി മാറ്റാൻ' കുഞ്ഞൻ ബുൾഡോസർ; ട്രോൾ മഴ

ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പലായ എവർ ഗിവൺ നീക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും വിജയിച്ചിട്ടില്ല. നൂറുകണക്കിന് കപ്പലുകളാണ് കനാലിന്‍റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പാത നിലച്ചതോടെ വ്യാപാരരംഗത്ത് ഓരോ മണിക്കൂറിലും സംഭവിക്കുന്നത്.

എന്നാൽ, സൂയസിൽ ഏറെ കൗതുകമുയർത്തിയ ഒരു ചിത്രത്തെ കളിയാക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഒഴുക്കിനിടെ ദിശമാറിയ കപ്പലിന്‍റെ മുൻഭാഗം സൂയസിന്‍റെ കരയിൽ ഇടിച്ചു കയറിയിരുന്നു. കരയിൽ നിന്ന് കപ്പലിനെ മോചിപ്പിക്കാൻ ആദ്യം എത്തിയത് ഒരു ബുൾഡോസറാണ്. കൂറ്റൻ കപ്പലിന്‍റെ വലിപ്പത്തിന് മുന്നിൽ ബുൾഡോസർ ഇത്തിരിക്കുഞ്ഞനായി മാറുകയായിരുന്നു. ബുൾഡോസർ കൊണ്ട് മണ്ണ് നീക്കിയിട്ടൊന്നും എവർ ഗിവണെ മോചിപ്പിക്കാൻ കഴിഞ്ഞില്ല.

നിരവധി പേരാണ് വിവിധ മീമുകളാക്കി ചിത്രം പങ്കുവെച്ചത്. നിത്യജീവിതത്തിലെയും ജോലിക്കിടെയിലെയും വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളാണ് ചിത്രത്തിനുണ്ടായത്. 

Tags:    
News Summary - Tiny Bulldozer And A Giant Ship In Suez Canal Inspire Wave Of Memes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.