55,000 രൂപ നഴ്‌സറി അഡ്മിഷൻ ഫീസ്, പേരന്റ് ഓറിയന്റേഷൻ ഫീസ് 8,400; ഡോക്ടറുടെ എക്സ് പോസ്റ്റ് വൈറൽ

ബെംഗളൂരു: മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് ഇന്നത്തെ കാലത്ത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമായിരിക്കും. ഈ സ്വപ്നം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൂഷണം ചെയ്യാറുമുണ്ട്. ഫീസുകളുടെ രൂപത്തിലും ഡൊണേഷനുകളുടെ രൂപത്തിലും പണം വാങ്ങിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൂഷണം ചെയ്യാറ്. ഇത്തരം സംഭവങ്ങളെ ശരിവെച്ചുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു സ്വദേശിയായ ഒരു ഡോക്ടറാണ് തന്റെ മകന്റെ നഴ്‌സറി അഡ്മിഷൻ ഫീസിൻ്റെ റെസീപ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ബെംഗളൂരു സ്വദേശിയായ ജഗദീഷ് ചതുർവേദി എന്ന ഇ.എൻ.ടി സർജനാണ് തന്റെ മകന്റെ നഴ്‌സറി ഫീസ് വിശദാംശങ്ങളുള്ള റെസീപ്റ്റ് പങ്കുവെച്ചത്. കെ.ജി ക്ലാസുകൾക്കായി സ്‌കൂൾ അധികൃതർ അഡ്മിഷൻ ഫീസായി മാത്രം വാങ്ങിക്കുന്നത് 55,638 രൂപയാണ് . ഡെവലപ്മെന്റ് ഫീസ് എന്ന പേരിലും, ആനുവൽ ചാർജസ് എന്ന പേരിലും  വൻ തുകകൾ മേടിക്കുന്നുണ്ട്. കൂടെ പേരന്റ് ഓറിയന്റേഷൻ ഫീസായി സ്‌കൂൾ പിരിക്കുന്നത് 8,400 രൂപയാണ്.

'പേരന്റ് ഓറിയന്റേഷൻ ഫീസ് ആയി 8,400 രൂപയോ? ഒരാളും ഒരു ഡോക്ടറുടെ അടുത്ത് പോയാൽ ഈ തുകയുടെ 20% പോലും കൊടുക്കാൻ തയ്യാറാകില്ല. ഞാൻ ഒരു സ്‌കൂൾ തുടങ്ങാൻ ആലോചിക്കുകയാണ്'; ജഗദീഷ് പരിഹാസത്തോടെ പറയുന്നു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തത്തിയത്. ' വിദ്യാഭ്യാസ രംഗത്ത് നമുക്കൊരു മാറ്റം അനിവാര്യമാണ്. കുറഞ്ഞ ചിലവിൽ നല്ല വിദ്യാഭ്യാസം നൽകാനായി മുന്നോട്ടുവരാൻ ഏതെങ്കിലും സ്റ്റാർട്ടപ്പിന് കഴിയുമോ' എന്നാണ് ഒരാൾ ചോദിച്ചത്.

Tags:    
News Summary - 55,000 for nursery admission fee, 8,400 for parent orientation fee; Doctor's X post viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.