മകൻ ആര്യനെക്കുറിച്ച് പിതാവ് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നൽകിയ ടെലിവിഷൻ ഇൻറർവ്യൂവിലാണ് ഷാരൂഖ് മകനെക്കുറിച്ച് സംസാരിക്കുന്നത്. ഭാര്യ ഗൗരി ഖാനോടൊപ്പം സിമി അഗർവാളുമായുള്ള ഇൻറർവ്യൂവിലാണ് മകന് നൽകിയ സ്വാതന്ത്ര്യങ്ങളെകുറിച്ച് നടൻ തുറന്നുപറഞ്ഞത്. കുഞ്ഞുന്നാൾ മുതൽ ഇതെല്ലാം അനുവദിച്ചാണ് താൻ അവനെ വളർത്തിയതെന്നും ഷാരൂഖ് പറയുന്നുണ്ട്.
തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. മകനെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും പുകവലിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാരൂഖ് പറയുന്നു. 'മൂന്ന് വയസിലോ' എന്ന അവതാരകയുടെ ചോദ്യത്തിന് ഭാര്യ ഗൗരി പറയുന്നത് രണ്ടുമുതൽ എന്നാണ്. അപ്പോൾ താരത്തിെൻറ മറുപടി നേരത്തേ തുടങ്ങുന്നതാണ് നല്ലത് എന്നായിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വീഡിയോ വൈറലായിട്ടുണ്ട്. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞാണ് നിരവധിപേർ ഈ വീഡിയോ പങ്കുവെക്കുന്നത്. നിലവിൽ മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുകയാണ് ഷാരൂഖ് ഖാെൻറ മകൻ ആര്യൻ ഖാൻ.
Seriously Shahrukh Khan!! @narcoticsbureau
— Priya Kulkarni (@priyaakulkarni2) October 3, 2021
Today he has been arrested pic.twitter.com/1WfZkNkvSC
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.