Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'അവന് വലിക്കാം ഡ്രഗ്​...

'അവന് വലിക്കാം ഡ്രഗ്​ അടിക്കാം, ഇഷ്ടമുള്ളതെന്തും ചെയ്യാം'; മകനെക്കുറിച്ച് ഷാരൂഖ്ഖാൻ പറഞ്ഞ വാക്കുകൾ -വീഡിയോ

text_fields
bookmark_border
actor shah rukh khan old interview video goes viral says about aryan khan
cancel

മകൻ ആര്യനെക്കുറിച്ച്​ പിതാവ്​ ഷാരൂഖ്​ ഖാൻ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വർഷങ്ങൾക്ക്​ മുമ്പ്​ നൽകിയ ടെലിവിഷൻ ഇൻറർവ്യൂവിലാണ്​ ഷാരൂഖ്​ മകനെക്കുറിച്ച്​ സംസാരിക്കുന്നത്​. ഭാര്യ ഗൗരി ഖാനോടൊപ്പം​ സിമി അഗർവാളുമായുള്ള ഇൻറർവ്യൂവിലാണ്​ മകന്​ നൽകിയ സ്വാതന്ത്ര്യങ്ങളെകുറിച്ച്​ നടൻ തുറന്നുപറഞ്ഞത്​. കുഞ്ഞുന്നാൾ മുതൽ ഇതെല്ലാം അനുവദിച്ചാണ്​ താൻ അവനെ വളർത്തിയതെന്നും ഷാരൂഖ്​ പറയുന്നുണ്ട്​.


തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. മകനെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്യന് അവന് ആ​ഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും പുകവലിക്കാനും മയക്കുമരുന്ന് ഉപയോ​ഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാരൂഖ്​ പറയുന്നു​. 'മൂന്ന്​ വയസിലോ' എന്ന അവതാരകയുടെ ചോദ്യത്തിന്​ ഭാര്യ ഗൗരി പറയുന്നത്​ രണ്ടുമുതൽ എന്നാണ്​. അപ്പോൾ താരത്തി​െൻറ മറുപടി നേരത്തേ തുടങ്ങുന്നതാണ്​ നല്ലത്​ എന്നായിരുന്നു.


പുതിയ സംഭവവികാസങ്ങളുടെ പശ്​ചാത്തലത്തിൽ വീഡിയോ വൈറലായിട്ടുണ്ട്​. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞാണ് നിരവധിപേർ ഈ വീഡിയോ പങ്കുവെക്കുന്നത്. നിലവിൽ മയക്കുമരുന്ന്​ കേസിൽ വിചാരണ നേരിടുകയാണ്​ ഷാരൂഖ്​ ഖാ​െൻറ മകൻ ആര്യൻ ഖാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanvideointerviewaryan khan
News Summary - actor shah rukh khan old interview video goes viral says about aryan khan
Next Story