കഴിഞ്ഞ ദിവസം കാക്കനാടുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ കാക്കനാടുവച്ച് മറ്റൊരു വണ്ടിയുമായി ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിർത്താതെ പോയതാണ് ആൾക്കൂട്ടത്തെ ചൊടിപ്പിച്ചത്.
നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെ ഗായത്രി കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് തട്ടികയറുന്നതും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാനാകും. ഇതേ തുടര്‍ന്ന് നടി ക്ഷമാപണവും നടത്തുന്നുണ്ടായിരുന്നു.
ഇൗ വീഡിയോ സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ഒരു വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയെന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു എന്നാണ് ഗായത്രി പറയുന്നത്. അല്ലാതെ വലിയ പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായില്ലെന്നും നടി ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു.
'ഞാനും സുഹൃത്തും കൂടി രാത്രി ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. മുന്നിലെ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിർവശത്തു നിന്നു വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു. രണ്ടു വണ്ടികളുടെയും സൈഡ് മിറർ പോയി. ഞങ്ങൾക്ക് പറ്റിയ തെറ്റ്, വണ്ടി ഇടിച്ചിട്ട് ഞങ്ങൾ നിർത്താതെ ഓടിച്ചുപോയി എന്നതാണ്. പേടിച്ചിട്ടാണ് നിർത്താതെ പോയത്, ഞാനൊരു നടിയായതു കൊണ്ട് എങ്ങനെയാണ് ആളുകൾ അതിനെ ഡീൽ ചെയ്യുക എന്നറിയില്ലായിരുന്നു. ടെൻഷൻ ആയതുകൊണ്ടാണ് നിർത്താതെ പോയത്. അവർ പക്ഷേ ഞങ്ങളുടെ പിന്നാലെ ചെയ്സ് ചെയ്ത് പിടിച്ചു. ഞങ്ങൾ കാറിന്റെ പുറത്തിറങ്ങി. വൈറലായ ആ വീഡിയോയിൽ നിങ്ങൾ കണ്ട വിഷ്വലുകൾ അതാണ്. എല്ലാം പറഞ്ഞ് സംസാരിച്ച് സെറ്റായി. ആർക്കും പരിക്കൊന്നുമില്ല. എല്ലാവരും സേഫാണ്'-ഗായത്രി പറയുന്നു.
കുഞ്ചാക്കോ ബോബന്റെ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫോര്‍ജി, ലവര്‍, ഉത്തമി തുടങ്ങി നിരവധി സിനിമകളാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.