ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ നടന്ന ഒരു വിവാഹ ഉടമ്പടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. തമിഴ്നാട്ടിലെ തേനിയിൽ സ്വകാര്യ കോളജ് പ്രഫസറായ ഹരി പ്രസാദും പൂജയും തമ്മിലാണ് വിവാഹം നടന്നത്.
ചടങ്ങിനിടെ ഹരി പ്രസാദിന്റെ സുഹൃത്തുക്കൾ 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുമായെത്തി. പേപ്പറിലെഴുതി വായിച്ച് നോക്കി ഒപ്പിടാൻ പൂജയോട് ആവശ്യപ്പെടുകയും ചെയ്തു. എഴുതിയത് എന്താണെന്ന ആശങ്കയുമായി നിന്ന പൂജ കരാർ വായിച്ച ശേഷം പൊട്ടിച്ചിരിക്കുകയായിരുന്നു.
''സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ടീമിന് വേണ്ടി ശനി, ഞായർ ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ ഞാൻ ഹരിപ്രസാദിനെ ഇതിനാൽ അനുവദിക്കുന്നു-പൂജ...എന്നായിരുന്നു കരാർ.
സന്തോഷത്തോടെ പൂജ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. സൂപ്പർ സ്റ്റാർ ക്രിക്കറ്റ് ടീമിന്റെ കാപ്റ്റനാണ് ഹരി പ്രസാദ്. വിവാഹത്തിനു ശേഷവും ഹരിപ്രസാദിന് ക്രിക്കറ്റ് കളിക്കാൻ തടസ്സങ്ങളൊന്നുമുണ്ടാകില്ല എന്നുറപ്പു വരുത്താനാണ് ഇത്തരമൊരു രസകരമായ വിദ്യയുമായി സുഹൃത്തുക്കൾ വിവാഹ വേദിയിലെത്തിയത്. ഏതായാലും കരാറും സുഹൃത്തുക്കൾക്കൊപ്പമുള്ള വരന്റെയും വധുവിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.