ഹൈദരാബാദ്: തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്വർണ സമർപ്പണത്തിന്റെ പേരിൽ പ്രസിദ്ധമാണ്. ദിനംപ്രതി ധാരാളം ഭക്തരാണ് ദൈവപ്രീതിക്കായി സ്വർണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.
സമ്പന്ന കുടുംബത്തിന്റെ സ്വർണ സമർപ്പണങ്ങൾ ഏറെ കണ്ട ക്ഷേത്ര നടയിൽ നിന്ന് വളരെ കൗതുകരമായി ഒരു കാഴ്ച പി.ടി.ഐ പുറത്തുവിട്ടു.
പൂണെയിൽ നിന്നും എത്തിയ കുടുംബം 25 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങൾ കഴുത്തിലണിഞ്ഞാണ് എത്തിയത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തിലെ നാല് പേരുടെയും കഴുത്തിൽ വലിയ സ്വർണമാലകളും വളയങ്ങളും കാണാം.
എന്നാൽ, ഈ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന് പുറത്ത് ഭാരമേറിയ ആഭരണങ്ങളും ബ്രാൻഡഡ് സൺഗ്ലാസുകളും ധരിച്ച് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.