ഹിപ്പോപ്പൊട്ടാമസിന് ദേഷ്യം വന്നാൽ ഇങ്ങനെയിരിക്കും; തലനാരിഴക്ക് രക്ഷപ്പെട്ട് ബോട്ട് യാത്രികർ -വൈറൽ വിഡിയോ

ന്യമൃഗങ്ങൾ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഏത് സമയത്താണ് മൃഗങ്ങൾ അപകടകാരിയാകുകയെന്ന് പ്രവചിക്കാനാകില്ല. അത്തരത്തിൽ കൂറ്റനൊരു ഹിപ്പോപ്പൊട്ടാമസ് ബോട്ട് യാത്രികരെ ആക്രമിക്കാനൊരുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇന്‍റർനെറ്റിൽ വൈറലായത്.

പൊതുവേ മടിയന്മാരായ ജീവികളായാണ് ഹിപ്പോകളെ കണക്കാക്കാറ്. കരയിൽ ജീവിക്കുന്ന മൃഗമാണെങ്കിലും വെള്ളത്തിൽ കഴിയാൻ ഏറെ താൽപര്യമാണ്. എന്നാൽ, ആരെങ്കിലും ശല്യം ചെയ്താൽ തനിനിറം കാട്ടാനും ഹിപ്പോകൾ മടിക്കില്ല.

തടാകത്തിലൂടെ യന്ത്രബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ആളുകൾക്ക് നേരെയാണ് ഹിപ്പോ നീന്തിയടുത്തത്. ബോട്ടിലുള്ളവർ തന്നെയാണ് വിഡിയോ പകർത്തിയത്. ബോട്ടിനെ കുത്തി മറിക്കുമെന്ന് തോന്നിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയാണ്.


ഹിഡ്ഡൻ ടിപ്സ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ വന്നത്. 'കൃത്യമായ കണക്കുകൾ കണ്ടെത്താൻ പ്രയാസമാണെങ്കിലും, സിംഹം, ആന, പുള്ളിപ്പുലി, എരുമകൾ, കാണ്ടാമൃഗങ്ങൾ എന്നിവയെക്കാൾ കൂടുതൽ ആളുകളെ ഹിപ്പോകൾ ഓരോ വർഷവും കൊല്ലുന്നു എന്നാണ് പറയപ്പെടുന്നത്. അടുക്കരുത്!' -എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. എവിടെ നടന്നതാണെന്നോ എപ്പോഴുള്ളതാണെന്നോ വ്യക്തമല്ലെങ്കിലും വിഡിയോ ഇന്‍റർനെറ്റിൽ വൈറലായിരിക്കുകയാണ്. 

Tags:    
News Summary - Angry hippo chases people riding motorboat in viral video,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.