എന്തൊരു കൗശലം; ചീറിയടുത്ത മുതലയെ സമർത്ഥമായി 'പൂട്ടി' യുവാവ് -വൈറൽ വിഡിയോ

ന്യജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ആക്രമിക്കാനെത്തിയ മുതലയെ മാലിന്യപ്പെട്ടിയിൽ സമർത്ഥമായി കുടുക്കിയ യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

52 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ യുവാവ് മാലിന്യം ഇടാൻ ഉപയോഗിക്കുന്ന പെട്ടിയുമായി മുതലയുടെ നേർക്ക് അടുക്കുന്നത് കാണാനാകും. പെട്ടിയുടെ വായ് ഭാഗം മുതലയുടെ നേർക്ക് വെച്ച ശേഷം കൗശലപൂർവം മുതലയെ പെട്ടിയിലടക്കുകയാണ്.


എവിടെ നടന്നതാണ്, എപ്പോൾ നടന്നതാണ് എന്ന കാര്യം വ്യക്തമല്ലെങ്കിലും നിരവധി പേരാണ് വിഡിയോ പങ്കുവെച്ച് യുവാവിന്‍റെ ധൈര്യത്തെയും കൗശലത്തെയും പ്രകീർത്തിക്കുന്നത്. 


Tags:    
News Summary - Bizarre video of man trapping a crocodile in a trash can goes crazy viral. Internet reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.