ഇരുട്ടിൽ നടന്നുവന്ന കരിമ്പുലി തെരുവ് നായെ ആക്രമിക്കുന്ന ദൃശ്യം വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ സുധ രാമെൻ ആണ് കരിമ്പുലി തെരുവുനായെ കടിച്ചെടുത്ത് മടങ്ങുന്ന സി.സി.ടി.വി ദൃശ്യം ട്വീറ്റ് ചെയ്തത്.
ഒരു മലമ്പ്രദേശമെന്ന് തോന്നിക്കുന്ന സ്ഥലത്തെ പാതയിലൂടെ കരിമ്പുലി നടന്നുവരുന്നതാണ് ആദ്യം ദൃശ്യത്തിൽ കാണുന്നത്. നടന്നു വന്ന കരിമ്പുലി ഒരു വേള കാമറ പരിധിയിൽ നിന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഇൗ സമയം ഒരു നായുടെ ഉച്ചത്തിലുള്ള മോങ്ങൽ കേൾക്കുകയും കരിമ്പുലി നായെ കടിച്ചെടുത്തുകൊണ്ട് വന്ന വഴി തിരിച്ചു പോകുന്നതുമാണ് കാമറയിൽ പതിഞ്ഞത്.
ഇര പിടിക്കാനെത്തിയതായിരുന്നു കരിമ്പുലി. ദൃശ്യം ഏറെ വൈകാതെ സൈബർ ലോകം ഏറ്റെടുത്തു. നിരവധി ആളുകളാണ് ദൃശ്യത്തോട് പ്രതികരിച്ചത്.
കരിമ്പുലി ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഇരപിടിക്കുന്നതിന് വലിയ കാരണങ്ങളുണ്ടാകാമെന്നും വനങ്ങൾ കുറഞ്ഞതോ മനുഷ്യൻ വനഭൂമി കൈയേറുന്നതോ ആവാം കാരണമെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പറയുന്നു.
'എന്‍റെ ഭാഗത്ത് ഒരുപാട് തെരുവു നായ്ക്കളുണ്ട്. ഈ കരിമ്പുലിയെ വാടകക്ക് ആവശ്യമുണ്ട്' എന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപയോക്താവിന്‍റെ കമന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.