പിസ ഓർഡർ ലഭിച്ച ഫ്ലാറ്റിലെത്തി വാതിലിൽ മുട്ടിയപ്പോളാണ് തന്റെ കസ്റ്റമർ ഒരു കുരങ്ങാണെന്ന് ഡെലിവെറി ഗേൾ തിരിച്ചറിഞ്ഞത്. പാന്റും ഷർട്ടുമിട്ട് പുറത്തു വന്ന കസ്റ്റമറെ കണ്ട യുവതി ഒന്നു തരിച്ചു നിന്നെങ്കിലും അനായാസമായാണ് കുരങ്ങ് അവരുടെ കയ്യിൽ നിന്ന് പിസ ബോക്സ് വാങ്ങി പൈസ നൽകിയത്. ശേഷം കുരങ്ങ് തന്റെ ഫ്ലാറ്റിനകത്ത് കയറി ഡോറടക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ഈ സമയം ഞെട്ടൽ വിട്ടുമാറാതെ ഡെലിവെറി ഗേൾ സ്ഥലത്ത് നിന്ന് ധൃതിയിൽ ഓടി പോകുന്നതും വിഡിയോയിലുണ്ട്.
@videopost.s. എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടുക്കഴിഞ്ഞത്. നിരവധിയാളുകൾ ഈ അതിശയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ആരു വിശ്വസിക്കില്ലായിരുന്നുവെന്നും ഡെലിവെറി വ്യക്തികളുടെ ജീവിതത്തിൽ തന്നെ ഇതാദ്യത്തെ അനുഭവമായിരിക്കും എന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. സംഭവം നടന്ന സ്ഥലം വിഡിയോയിൽ പരാമർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.