'ഹോംവർക്ക് ചെയ്തുതീർക്കാൻ പറ്റുന്നില്ല', ആറു വയസുകാരിയുടെ പരിഭവം വൈറലായി; പിന്നാലെ ഓൺലൈൻ ക്ലാസ് രീതികൾ മാറ്റാൻ ഗവർണറുടെ നിർദേശം

ശ്രീനഗർ: ഓൺലൈൻ ക്ലാസുകളിൽ അധ്യാപകർ നൽകുന്ന ഹോംവർക്കുകൾ ചെയ്തുതീർക്കാവുന്നതിനും അപ്പുറമാണെന്നായിരുന്നു ജമ്മു-കശ്മീരിലെ ആറു വയസുകാരിയുടെ പരാതി. എന്നാൽ പിന്നെ ഇക്കാര്യം പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുതന്നെ കാര്യം. ഹോം വർക്ക് കുറയ്ക്കാൻ ടീച്ചർമാരോട് മോദി സാബ് പറയണമെന്ന് അഭ്യർഥിച്ച് ട്വിറ്ററിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. സംഗതി വൈറലായതോടെ, ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ ശ്രദ്ധയിലും പെട്ടു. തുടർന്ന്, ഒാൺലൈൻ ക്ലാസുകൾക്കുള്ള നയംമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിരിക്കുകയാണ് ഗവർണർ.

Full View

സൂം ക്ലാസുകളിലൂടെ അധ്യാപകർ ആവശ്യത്തിലേറെ ഹോംവർക്ക് തരുന്നുവെന്നായിരുന്നു ആറു വയസ്സുകാരിയുടെ പരാതി. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് തനിക്ക് ക്ലാസെന്ന് കുട്ടി പറയുന്നു. ആറിലും ഏഴിലും 10ലും പഠിക്കുന്നവർക്കുള്ള ഹോംവർക്കാണ് ലഭിക്കുന്നത്. ചെറിയ കുട്ടികൾക്ക് എന്തിനാണ് മോദി സാബ് ഇത്രയേറെ ഹോംവർക്ക് -വിഡിയോയിൽ ചോദിക്കുന്നു.


ട്വിറ്ററിൽ വിഡിയോ വൈറലായതോടെ ലെഫ്. ഗവർണറുടെ ശ്രദ്ധയിലും പെട്ടു. സ്കൂൾ വിദ്യാർഥികളുടെ ഹോം വർക്കുകൾ ലഘൂകരിച്ച് ഓൺലൈൻ ക്ലാസുകൾക്ക് മാനദണ്ഡം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിരിക്കുകയാണ് ഗവർണർ.

കുട്ടികളുടെ നിഷ്കളങ്കത ദൈവത്തിന്‍റെ വരദാനമാണെന്നും സന്തോഷം നിറഞ്ഞതായിരിക്കണം അവരുടെ ദിവസങ്ങളെന്നും വിഡിയോ പങ്കുവെച്ച് ലെഫ്. ഗവർണർ ട്വീറ്റ് ചെയ്തു.



Tags:    
News Summary - Girl’s video requesting lesser homework catches J&K L-G’s attention, orders change in policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.