ന്യൂഡൽഹി: നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. അദ്ദേഹത്തിന്റെ 'ഇരട്ട'യെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. ഹരിയാനായിൽ നിന്നുള്ള കാർത്തിക് ശർമ്മ ഒറ്റനോട്ടത്തിൽ വിരാട് കോഹ് ലി തന്നെയാണ്. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന കാർത്തികിന്റെ അഭിമുഖവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി.
പുറത്ത് പോകുമ്പോഴെല്ലാം പലരും താൻ കോഹ്ലിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അവരോട് താൻ കോഹ്ലിയല്ലെന്ന് പറയാറുണ്ട്. പലരും സെൽഫിയോടുക്കാനൊക്കെ വരുമെന്നും കാർത്തിക് ശർമ്മ പറഞ്ഞു.
കോഹ്ലിയെ നേരിട്ട് കാണാനുള്ള ആഗ്രഹവും അദ്ദേഹം തുറന്നുപറഞ്ഞു. കോഹ്ലിയുടെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് കണ്ടിട്ടില്ല. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണണമെന്നാണ് ആഗ്രഹമെന്നും കാർത്തിക് പറഞ്ഞു. കോഹ്ലിയാണെന്ന് തെറ്റിദ്ധരിച്ച് പലരും കാർത്തിക്കിന്റെ അടുത്തേക്ക് വരുന്നതിന്റെ വിഡിയോകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.