അവസാന നിമിഷം ട്രെയിൻ റദ്ദായി; വിദ്യാർഥിക്ക് ടാക്സി ഏർപ്പാടാക്കി റെയിൽവെ ജീവനക്കാർ

ജീവിതത്തിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോഴായിരിക്കും ചില സഹായങ്ങൾ നമ്മെ തേടി വരുന്നത്. സത്യം ഗാദ്വി എന്ന എൻജിനിയറിങ് വിദ്യാർഥിക്ക് സഹായവുമായി എത്തിയത് ഇന്ത്യൻ റെയിൽവെ ജീവനക്കാരാണ്.

ചെന്നൈയിലേക്ക് പോകാനൊരുങ്ങിയതായിരുന്നു സത്യം ഗാദ്വി. എന്നാൽ കനത്ത മഴയെതുടർന്ന് ഏക്ത നഗർ മുതൽ വഡോദര വരെയുള്ള ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. തുടർന്ന് പ്രതിസന്ധിയിലായ വിദ്യാർഥിയെ സഹായിക്കാൻ റെയിൽവെ അധികൃതർ മുന്നിട്ടിറങ്ങി. ഏക്തനഗറിൽ നിന്നും വഡോദരയിലേക്ക് പോകാൻ സത്യം ഗാദ്വിക്ക് ടാക്സി ബുക്ക് ചെയ്ത് നൽകി. അവിടെ നിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ സീറ് തരപ്പെടുത്തി നൽകുകയും ചെയ്തു.

റെയിൽവെ അധികൃതരുടെ നടപടിക്ക് നന്ദി അറിയിച്ച് സത്യം വിഡിയോയിലൂടെ രംഗത്തെത്തി. 'ഏക്ത നഗറിലെ റെയിൽവെ ജീവനക്കാർ സഹായച്ചതിനാൽ എനിക്ക് യാത്ര പൂർത്തിയാക്കാനായി. അവരെനിക്കുവേണ്ടി ടാക്സി വാടക്കെടുത്തു. ഡ്രൈവറും നല്ല മനുഷ്യനായിരുന്നു. വേഗത്തിൽ സ്റ്റേഷനിലെത്തിക്കാൻ അദ്ദേഹം സഹകരിച്ചു' -സത്യം ഗാദ്വി പറഞ്ഞു.

വിഡിയോ വൈറലായതോടെ നിരവധിപേരാണ് റെയിൽവെ ജീവനക്കാരുടെ പ്രവർത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

Tags:    
News Summary - Indian Railways books cab for student after his train from Ekta Nagar to Vadodara was cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.