യാത്രക്കാരനിൽ നിന്നും 'ക്യൂട്ട് ഫീ' ഈടാക്കി ഇൻഡിഗോ; ആശയക്കുഴപ്പത്തിലായി നെറ്റിസൺസ്

ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രികന്‍റെ വിമാനക്കൂലിയുടെ വിവരങ്ങൾ കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയാണ് നെറ്റിസൺസ്. ഇഡിഗോയിൽ യാത്രചെയ്ത ശന്തനു എന്നയാത്രക്കാരനാണ് തന്‍റെ വിമാന ടിക്കന്‍റെ സ്ക്രീൻ ഷോട്ട് ട്വിറ്ററിലൂടെ പങ്കുവെച്ചത്. യാത്രാചെലവിന്‍റെ രസീതിൽ ശന്തനുവിനോട് 'ക്യൂട്ട് ഫീ' ഈടാക്കിയിതായി കാണിച്ചിരുന്നു. തുടർന്ന് ശന്തനു തന്‍റെ യാത്രചെലവിന്‍റെ വിവരങ്ങൾ സാമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു.

'പ്രായം കൂടുന്നതിനനുസരിച്ച് എന്‍റെ ക്യൂട്ട്നെസ്സ് കൂടുന്നുവെന്ന് എനിക്കറിയാം എന്നാൽ ഇൻഡിഗോ അതിന് എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഞാൻ കരുതിയില്ല.' അദ്ദേഹം ട്വിറ്ററിൽക്കുറിച്ചു. സുരക്ഷയ്ക്കും മറ്റ് സൗകര്യങ്ങൾക്കും പണം ഈടാക്കുന്നതിന് പുറമെ 'ക്യൂട്ട് ഫീ'യും ഈടാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്റിനെയാണ് 'ക്യൂട്ട്' സൂചിപ്പിക്കുന്നത്. എയർപോർട്ടിലെ മെറ്റൽ ഡിറ്റക്റ്റിങ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണ് ഇത്. എന്നാൽ ട്വീറ്റ് വൈയറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. ചിലർ 'ക്യൂട്ട് ഫീ' എന്താണെന്ന വിശദീകരണവുമായി എത്തിയപ്പോൾ സുന്ദരനായതിന് ഞാൻ പണം കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല എന്ന് തന്‍റെ വിമാനക്കൂലി പങ്കുവെച്ച് മറ്റൊരു ഉപയോക്താവും പ്രതികരിച്ചു. 

Tags:    
News Summary - IndiGo charges passenger a 'cute' fee. Internet is confused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.