സമൂഹമാധ്യമങ്ങളിൽ വൈറലാകണം; തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ഡാൻസ് ചെയ്ത് യുവതി, പിന്നീട് സംഭവിച്ചത്

മൂഹമാധ്യമങ്ങളിൽ വൈറലാകാൻ ഇന്ന് നിമിഷങ്ങൾ മാത്രം മതി. ഒട്ടും പ്രതീക്ഷിക്കാതെയാണ് ചിലർ സെലബ്രിറ്റി പദവികളിലെത്തുക. മറ്റ് ചിലരാകട്ടെ, വൈറലാകാൻ വേണ്ടി എത്രയൊക്കെ ശ്രമിച്ചാലും നടക്കാതെ വരും. ചിലർ വിവാദങ്ങളിലും പെടും.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വ്യത്യസ്തമായ വഴി തേടിയ യുവതി പുലിവാലു പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്ദോറിൽ. ട്രാഫിക് സിഗ്നലിൽ ചെന്ന് നൃത്തം ചെയ്ത് വൈറലാകാനായിരുന്നു പ്ലാൻ.

മോഡൽ കൂടിയായ ശ്രേയ കൽറ എന്ന യുവതിയാണ് വൈറലാകാനായി റോഡിലേക്കിറങ്ങിയത്. ഇന്ദോറിലെ ഏറ്റവും തിരക്കേറിയ രസോമ സ്ക്വയറിലേക്കാണ് ശ്രേയ ചെന്നത്. ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിഞ്ഞതും സീബ്ര ലൈനിൽ കയറി യുവതി നൃത്തം തുടങ്ങി. കൂടെയുണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായെങ്കിലും സംഗതി പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ശ്രേയക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് പൊലീസ്. മാസ്ക് ഇടാതെ പൊതുസ്ഥലത്ത് ഇറങ്ങിയത് ചൂണ്ടിക്കാട്ടിയും നിരവധി പേർ വിമർശനമുന്നയിച്ചു.

വൈറൽ വിഡിയോ വിവാദമായതോടെ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മാസ്ക് കൃത്യമായി ധരിക്കണമെന്നുമുള്ള ബോധവത്കരണ വിഡിയോയും ശ്രേയ പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 

Tags:    
News Summary - Indore girl dances at traffic signal in viral video. Here’s what happened next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.