അമൃത്സർ: കർഷകരുടെ പ്രക്ഷോഭം ഒട്ടും ശക്തി കുറയാതെ തുടരുന്ന സാഹചര്യത്തിലും കേന്ദ്രം അവരോട് സ്വീകരിക്കുന്ന സമീപനത്തെ രൂക്ഷമായാണ് പലരും വിമർശിക്കുന്നത്. സമാധാനപരമായി സമരം നടത്തുന്ന കർഷകർ മർദിക്കപ്പെട്ട സംഭവങ്ങളുമുണ്ടായി. കർഷർ റിപബ്ലിക് ദിനത്തിൽ നടത്തിയ ചരിത്രപരമായ ട്രാക്ടർ റാലിയെ പോലും തകർക്കാൻ മനഃപ്പൂർവ്വം ചിലർ ശ്രമം നടത്തിയിരുന്നു.
കർഷകർക്കും അവരുടെ പ്രക്ഷോഭത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ പലരീതിയിൽ പിന്തുണയറിയിക്കുന്നുണ്ട്. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അകമഴിഞ്ഞ പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കർഷകരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു ചിത്രകാരൻ വരച്ച മനോഹരമായ ചിത്രം അദ്ദേഹത്തിെൻറ മകൾ വിശദീകരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇഷ്ടം സമ്പാദിക്കുന്നത്. ചിത്രത്തിലൂടെ തെൻറ പിതാവ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ വിദ്യാർഥിനിയായ അവൾ കാമറക്ക് മുന്നിൽ നിന്ന് പതറാതെ വിവരിക്കുകയാണ്.
'അതെെൻറ അച്ഛൻ വരച്ച ചിത്രമാണ്. ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ഇതിൽ മൂന്ന് പാമ്പുകളുണ്ട്. ഇൗ കലപ്പയെ ചുറ്റിവരിഞ്ഞ് നിൽക്കുന്ന പാമ്പാണ് മോദി. അതിനാൽ കർഷകന് അത് ഉപയോഗിക്കാൻ സാധിക്കുന്നില്ല. (വലതുകൈയ്യിൽ ചുറ്റിവരിഞ്ഞ് നിൽക്കുന്ന പാമ്പിനെ ചൂണ്ടിക്കൊണ്ട്) -ഇത് അമിത് ഷാ, സിഖുകാരെ മതിക്കാത്ത വ്യക്തി. ആരും ഭക്ഷണം കഴിക്കേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. കർഷകെൻറ കാലിനെ അള്ളിപ്പിടിച്ചിരിക്കുന്ന മൂന്നാമത്തെ പാമ്പാണ് അംബാനി. നോക്കൂ.. കർഷകൻ അതിനെയെല്ലാം മറികടന്ന് ഉറച്ചു നിൽക്കുകയാണ്.
ശേഷം കർഷകന് പിറകിലായി വരച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിലേക്കാണ് പെൺകുട്ടി ശ്രദ്ധ ക്ഷണിക്കുന്നത്. അതിൽ പഞ്ചാബും കശ്മീറുമൊഴിച്ച് ഭാക്കിയെല്ലാ സംസ്ഥാനങ്ങളും കറുത്ത നിറത്തിലാണ്. അതുകൊണ്ട് തന്നെ പഞ്ചാബും കശ്മീറുമൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാം അവരിൽ നിന്ന് സുരക്ഷിതമല്ലെന്നും ' -അവൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.