വലയിൽ കുടുങ്ങിയ കുഞ്ഞ് ഡോൾഫിനെ കൈയിലെടുത്ത് ബോട്ടുകാരൻ; സ്നേഹചുംബനം നൽകി തിരികെ കടലിലേക്ക് -വൈറൽ വിഡിയോ

ലയിൽ കുടുങ്ങിയ ഡോൾഫിൻ കുഞ്ഞിനെ ബോട്ടുകാരൻ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ട്വിറ്ററിൽ നിരവധി പേരാണ് ബോട്ടുകാരന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ച് കമന്‍റ് രേഖപ്പെടുത്തിയത്.

കടലിൽ ഒഴുകിനടന്ന വലക്കഷ്ണത്തിലാണ് ഡോൾഫിൻ കുഞ്ഞ് ചെന്നുപെട്ടത്. ഡോൾഫിന്‍റെ ദേഹം മുഴുവൻ വല മൂടിയ നിലയിലായിരുന്നു. ഇതുകണ്ട ബോട്ടുകാരൻ ഡോൾഫിനെ പിടികൂടി ബോട്ടിലെത്തിച്ചു. എന്നിട്ട് ശ്രദ്ധാപൂർവം വല നീക്കംചെയ്തു. ഒരു സ്നേഹചുംബനം നൽകുകകൂടി ചെയ്താണ് ഡോൾഫിൻ കുഞ്ഞിനെ തിരികെ കടലിലേക്ക് വിട്ടത്.

വിഡിയോ കാണാം... 


Tags:    
News Summary - Man Rescues Baby Dolphin From Fishing Net, Kisses & Throws It Back Into Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.