'ഗുലാബി ഷരാരാ...'; മുംബൈ 'ഡാൻസിങ് കോപ്' അമോൽ കാംബ്ലെയും നോയൽ റോബിൻസണും ഒന്നിച്ചു -വൈറലായി വിഡിയോ

'ഡാൻസിങ് കോപ്' എന്നറിയപ്പെടുന്ന മുംബൈയിലെ പൊലീസുകാരനാണ് അമോൽ കാംബ്ലെ. രസകരമായ നൃത്തച്ചുവടുകളുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഇദ്ദേഹം മുംബൈക്കാർക്കിടയിൽ സുപരിചിതനാണ്. പൊലീസ് യൂനിഫോമിലും അല്ലാതെയുമുള്ള വൈറലായ നിരവധി ഡാൻസിങ് വിഡിയോകൾ ഇദ്ദേഹത്തിന്‍റേതായുണ്ട്. 

പ്രശസ്ത ജർമൻ ടിക്ടോക്കർ നോയൽ റോബിൻസൺ മുംബൈയിലെത്തിയപ്പോൾ അമോൽ കാംബ്ലെയോടൊപ്പം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ പാട്ടായ ഇന്ദേർ ആര്യയുടെ 'ഗുലാബി ഷരാരാ'ക്കാണ് ഇരുവരും ചുവടുവെക്കുന്നത്.

'ലോകത്തിലെ ഏറ്റവും കൂളായ പൊലീസുകാരൻ' എന്ന അടിക്കുറിപ്പോടെയാണ് നോയൽ റോബിൻസൺ തന്‍റെ ഇൻസ്റ്റ പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് വ്യൂ ആണ് വിഡിയോക്ക് ലഭിച്ചത്. മുംബൈയിലെത്തിയ നോയൽ റോബിൻസൺ നിരവധി ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 


Tags:    
News Summary - Noel Robinson, Mumbai’s dancing cop Amol Kamble groove to ‘Gulabi Sharara’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.