സ്ട്രീറ്റ് ഫുഡിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. തെരുവോര കച്ചവടക്കാരുടെ വൃത്തിയെ കുറിച്ച് പലപ്പോഴായി ചോദ്യങ്ങളുയർന്നപ്പോഴും ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ കൊതിയോടെ അകത്താക്കുന്നവർക്ക് ഇവിടെ കുറവുണ്ടായിട്ടില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ ഇപ്പോൾ തെരുവ് ഭക്ഷണപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഗുവാഹത്തിയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുപയോഗിച്ച് പാനിപ്പൂരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരെൻറ വിഡിയോ ആണ് പ്രചരിക്കുന്നത്. പിന്നാലെ അയാളെ ഗുവാഹത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പാനിപ്പൂരി വിൽക്കുന്ന വണ്ടിയുടെ മറവിൽ കപ്പിൽ മൂത്രമൊഴിക്കുകയും ശേഷം കപ്പ് സമീപമുണ്ടായിരുന്ന ബക്കറ്റിലെ വെള്ളമുപയോഗിച്ച് കഴുകുന്നതായും വിഡിയോയിലുണ്ട്. അതേ കപ്പും ബക്കറ്റിലെ വെള്ളവും തന്നെയാണ് അയാൾ പാനിപ്പൂരി നിർമാണത്തിന് വേണ്ടി ഉപയോഗിക്കുന്നതും. ഇത് ആരോ മൊബൈലിൽ പകർത്തി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. അതോടെ വലിയ പ്രതിഷേധമുയരുകയും തെരുവ് കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വീഡിയോ :-
Shocking!A street vendor(pani puri saller) has been arrestd in Guwahati after viral a sensational video in which he mixed his urine with water and using the same Water in Pani Puri.#ViralVideo #Guwahati @ABPNews @ANI @the_viralvideos @ViralPosts5 @indiatvnews @TheQuint @SkyNews pic.twitter.com/ncekjhMeh1
— Mamun Khan (@Mk817Khan) August 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.